- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം റിട്ട.എഎസ്ഐ തൂങ്ങിമരിച്ചു
ഭാര്യയുമായി വഴക്കിട്ട പൊന്നൻ അവരെ അടുക്കളയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു.

തിരുവനന്തപുരം: ഭാര്യയെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചശേഷം റിട്ട.എഎസ്ഐ വീട്ടിൽ തൂങ്ങിമരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൊന്നനാണ്(75) മരിച്ചത്. തലയ്ക്ക് വെട്ടേറ്റ ഭാര്യ ലീലയെ (73) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തി. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
വീട്ടിലെത്തിയ അയൽവാസിയാണ് സംഭവം പോലിസിനെ അറിയിച്ചത്. ലീലയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. വട്ടിയൂർക്കാവ് സിഐ ദീപുവിന്റെ നേതൃത്വത്തിൽ പോലിസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചശേഷം പൊന്നനും ഭാര്യയും മാത്രമായിരുന്നു ഇവിടെ താമസം. ഭാര്യയുമായി വഴക്കിട്ട പൊന്നൻ അവരെ അടുക്കളയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തത്തിൽ കുളിച്ച ലീല ബോധരഹിതയായി. ഭാര്യ മരിച്ചെന്ന് കരുതി പൊന്നൻ തൂങ്ങിമരിച്ചതാകാമെന്നാണ് പോലിസിൻ്റെ പ്രാഥമിക നിഗമനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















