- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; സമരം നിര്‍ത്തി ഇടതുസംഘടന
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്, സ്ഥലംമാറ്റിയ 3 നേതാക്കളില്‍ ജാസ്മിന്‍ ബാനുവിനെ തിരുവനന്തപുരത്തേക്കു മാറ്റും. അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍, സെക്രട്ടറി ബി ഹരികുമാര്‍ എന്നിവര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിച്ച് ഉചിതമായ സ്ഥലത്തു നിയമനം നല്‍കും.
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോകും ഇടതു അനുകൂല സംഘടനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം. ഇടതു സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ മൂന്നു പ്രധാന നേതാക്കളെ സ്ഥലം മാറ്റിയ നടപടി പുനപരിശോധിക്കും. ഇതോടെ, സമര പരിപാടികളില്‍ നിന്ന് പിന്‍മാറുകയാണെന്ന് സംഘടന യോഗത്തില്‍ അറിയിച്ചു. ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ വിളിച്ച യോഗത്തിലാണ് തീരുമാനം. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുത്തു.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്, സ്ഥലംമാറ്റിയ 3 നേതാക്കളില്‍ ജാസ്മിന്‍ ബാനുവിനെ തിരുവനന്തപുരത്തേക്കു മാറ്റും. അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍, സെക്രട്ടറി ബി ഹരികുമാര്‍ എന്നിവര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിച്ച് ഉചിതമായ സ്ഥലത്തു നിയമനം നല്‍കും. ഹരികുമാറിന്റെ തടഞ്ഞുവച്ച സ്ഥാനക്കയറ്റവും നല്‍കും. പ്രതിഷേധത്തിന്റെ ഭാഗമായി ബോര്‍ഡ് റൂമിലേക്കു തള്ളിക്കയറിവര്‍ക്കെതിരെ വലിയ നടപടികള്‍ ഉണ്ടാകില്ല. ഡയസ്‌നോണ്‍ ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാനും തീരുമാനമായി.
സംഘടനാ പ്രവര്‍ത്തനത്തിനു സ്വാതന്ത്ര്യം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. പരസ്യ പ്രതികരണത്തിനു മുന്‍പ് വൈദ്യുതി ബോര്‍ഡുമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും നിര്‍ദേശിച്ചു. നേരത്തെ മന്ത്രി കൃഷ്ണന്‍കുട്ടി സംഘടനാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതനുസരിച്ചാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ സെക്രട്ടറിയോട് നിര്‍ദേശിച്ചത്.
RELATED STORIES
' മുസ്ലിം പള്ളിയില്‍ 'ജയ്ശ്രീരാം' മുദ്രാവാക്യം വിളിക്കുന്നത്...
14 Dec 2024 12:48 PM GMTഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു; ആറ് പേജ്...
14 Dec 2024 11:40 AM GMTസംഭലില്‍ എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMTവൈദ്യുതി മോഷണമെന്ന് ആരോപണം; സംഭലില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പരിശോധന
14 Dec 2024 10:18 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMT