സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍; ഓണ്‍ലൈനായും നേരിട്ടും ബുക്കിങ്
കോഴിക്കോട്: സംസ്ഥാനത്ത് കരുതല്‍ കൊവിഡ് ഡോസ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷന്‍ കേന്ദ്രം തിരിച്ചറിയാന്‍ നീല ബോര്‍ഡുകള്‍ സ്ഥാപിക്കും. രണ്ടാം ഡോസ് വാക്‌സിനെടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. വാക്‌സിനേഷനുള്ള ബുക്കിങ് ഇന്നലെ മുതല്‍ ആരംഭിച്ചു. ഓണ്‍ലൈനായും നേരിട്ടും വാക്‌സിന്‍ ബുക്ക് ചെയ്യാം.
18 വയസ്സിന് മുകളില്‍ പ്രായമായവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് വാക്‌സിനെടുക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം മാത്രം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്‌സിന്‍തന്നെ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നീല ബോര്‍ഡുകളാണ് ഉണ്ടാവുക. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ സ്ഥാപിക്കും.
സംസ്ഥാനത്ത് 5.55 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. ജനുവരി മൂന്നിന് തുടങ്ങിയ കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് അവസാനിക്കും. നാല് ലക്ഷത്തിലധികം കുട്ടികളാണ് ഇതുവരെ വാക്‌സിനെടുത്തത്. 15 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായിരുന്നു ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT