Kerala

ശ്രീചിത്രയിലെ സംവരണ അട്ടിമറി; ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു

പരാതി നേരിട്ട് പരിശോധിക്കാന്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ 12ന് ശ്രീചിത്രയിലെത്തും. കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറിയോടും പരാതിക്കാരോടും അന്ന് ഹാജരാവാന്‍ കമ്മീഷന്‍ കത്തിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്.

ശ്രീചിത്രയിലെ സംവരണ അട്ടിമറി; ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സംവരണ അട്ടിമറിയില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു. പരാതി നേരിട്ട് പരിശോധിക്കാന്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ 12ന് ശ്രീചിത്രയിലെത്തും. കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറിയോടും പരാതിക്കാരോടും അന്ന് ഹാജരാവാന്‍ കമ്മീഷന്‍ കത്തിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. ശ്രീചിത്ര ഡയറക്ടര്‍ക്കും പരാതിക്കാര്‍ക്കും കമ്മീഷന്റെ കത്ത് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിയമന കണക്കുകളും കമ്മീഷന് മുന്നില്‍ ശ്രീചിത്ര അധികൃതര്‍ക്ക് ഹാജരാക്കേണ്ടി വരും.

കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ഗ്രൂപ്പ് എ നിയമനത്തില്‍ സംവരണം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ദേശീയ പട്ടികജാതി കമ്മീഷന് ലഭിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ തിരുവനന്തപുരത്ത് തെളിവെടുപ്പ് വച്ചെങ്കിലും ശ്രീചിത്ര ഡയറക്ടര്‍ ഉള്‍പ്പെടെ പ്രധാന ഉദ്യോഗസ്ഥര്‍ എത്തിയില്ല. തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിയമന കണക്കുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട കമ്മീഷന്‍ ശ്രീചിത്ര സന്ദര്‍ശിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ച സന്ദര്‍ശനം സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു. ഇതിനിടെ പുതിയ നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷനും ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it