- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക്ഡൗൺ ലംഘിച്ച് രമ്യ ഹരിദാസും വി ടി ബൽറാമും സംഘവും ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ; പാഴ്‌സൽ വാങ്ങാനെന്ന് വിശദീകരണം
ഇത് ചോദ്യം ചെയ്തവരെ രമ്യ ഹരിദാസിന്‍റെ സുഹൃത്തും കോൺഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

പാലക്കാട്: പാലക്കാട്ടെ റസ്റ്റാറന്‍റിൽ രമ്യ ഹരിദാസ് എംപിയും, മുൻ എംഎൽഎ വി ടി ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വിവാദം. സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെ, ഇവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ചോദ്യം ചെയ്തവരെ രമ്യ ഹരിദാസിന്‍റെ സുഹൃത്തും കോൺഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ ഭക്ഷണം കാത്തിരിക്കുന്ന എംപിയോട് ലോക്ക്ഡൗൺ ലംഘനത്തെക്കുറിച്ച് ചോദിക്കുമ്പോൾ ആദ്യം മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് പാഴ്സലിനാണ് കാത്തു നിൽക്കുന്നതെന്നാണ് വിശദീകരണം നൽകിയത്. എന്നാൽ പാഴ്സൽ വാങ്ങുന്നത് പുറത്തുനിന്നാണെന്ന് പറഞ്ഞതോടെ രമ്യ ഹരിദാസും സംഘവും പുറത്തേക്ക് പോയി. മറ്റു ടേബിളുകളിൽ ഇരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസ് . വിശദീകരണം. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, രമ്യയും ബൽറാമും സംഘവും കഴിക്കാൻ കയറിയ ഹോട്ടലിനെതിരേ പോലിസ് കേസെടുത്തു. ലോക്ക്ഡൗൺ ലംഘനത്തിനാണ് പാലക്കാട് കസബ പോലിസ് കേസ് രജിസ്റ്റർ ചെയ്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















