Kerala

സര്‍ക്കാര്‍ അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണം: ഹൈക്കോടതി

സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരേ മണക്കാട് ഹിദായ എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

സര്‍ക്കാര്‍ അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണം: ഹൈക്കോടതി
X

കൊച്ചി: സര്‍ക്കാര്‍ അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണമെന്ന് ഹൈക്കോടതി. സ്‌കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രത്യേകപ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിനെതിരാണെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്‌കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരേ മണക്കാട് ഹിദായ എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു മതവിഭാഗത്തെക്കുറിച്ച് മാത്രം ക്ലാസ് ലഭ്യമാക്കുന്നു. മറ്റ് മതങ്ങളെ തിരസ്‌കരിക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികള്‍ക്ക് മതപഠനം സ്‌കൂളുകളില്‍നിന്ന് ലഭ്യമാക്കാന്‍ ഭരണഘടനാപരമായി തന്നെ തടസ്സമില്ല. എന്നാല്‍, മറ്റ് മതങ്ങളെ തിരസ്‌കരിച്ച് ഒരു മതത്തിന് മാത്രം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസരീതി ഭരണഘടനാവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it