Kerala

പ്രവാചകനിന്ദ: ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

ചേലക്കര തൊഴുപ്പാടം സ്വദേശി അനില്‍കുമാറിനെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രവാചകനിന്ദ: ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി
X

തൃശൂര്‍: ഫെയ്‌സ്ബുക്കില്‍ പ്രവാചകനെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിടുകയും ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലിസില്‍ പരാതി നല്‍കി. ചേലക്കര തൊഴുപ്പാടം സ്വദേശി അനില്‍കുമാറിനെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനില്‍ കുമാര്‍ തൃശൂര്‍ എന്ന ഫെയ്‌സ്ബുക് ഐഡി ഉപയോഗിച്ചാണ് യുവാവ് വിവാദപോസ്റ്റിട്ടത്.

ഈ ഐഡിയില്‍നിന്ന് മുമ്പും ഇത്തരം വര്‍ഗീയത വളര്‍ത്തുന്നരീതിയിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് ചേലക്കര ഏരിയാ പ്രസിഡന്റ് സി എ ജാഫര്‍ പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവാവിനെ പോലിസ് ഉടന്‍ അറസ്റ്റുചെയ്തില്ലെങ്കില്‍ മേഖലയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് സി എ ജാഫര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it