Kerala

ഭരണകൂടം സത്യസന്ധമായ പത്രപ്രവര്‍ത്തനത്തെ ഭയപ്പെടുന്നു: ബി ആര്‍ പി ഭാസ്‌കര്‍

ഭരണകൂടം സത്യസന്ധമായ പത്രപ്രവര്‍ത്തനത്തെ ഭയപ്പെടുന്നു: ബി ആര്‍ പി ഭാസ്‌കര്‍
X

തിരുവനന്തപുരം: ഭരണകൂടം സത്യസന്ധമായ പത്രപ്രവര്‍ത്തനത്തെ ഭയപ്പെടുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍. സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്റെ കുടുംബം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിദ്ദീഖ് കാപ്പന് നീതി തേടിയുള്ള യാത്രയിലാണ് നാം. രാജ്യം ഒരു വിഷമഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഹാഥ്‌റസിലെ ബലാല്‍സംഗ കൊലപാതക കേസ് സംബന്ധിച്ച വസ്തുതകള്‍ തേടിയിറങ്ങിയതാണ് സിദ്ദീഖ് കാപ്പന്‍ ചെയ്ത കുറ്റം.

തേടിയിറങ്ങിയതേയുള്ളു. ഹഥ്‌റസിലെത്തും മുമ്പ് യുപി പോലിസ് അദ്ദേഹത്തെ അറസ്റ്റുചെയ്തു. വര്‍ഗീയവത്കരിക്കപ്പെട്ട യുപി പോലിസിനാവട്ടെ കേസെടുക്കാന്‍ ഒരു മുസ്‌ലിം പേരുമാത്രം മതി. സിദ്ദീഖ് കാപ്പന്റെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന യുപി പോലിസ് സമീപനത്തിനെതിരേ ശബ്ദമുയര്‍ത്താനുള്ള ചുമതല എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കുമുണ്ട്. ഈ വിഷയത്തിലെ നമ്മുടെ ആശങ്കകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തട്ടെയെന്നും ബി ആര്‍ പി ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it