Kerala

കേരള പുനര്‍നിര്‍മ്മാണം: ലോക ബാങ്കില്‍ നിന്നു 500 മില്യണ്‍ ഡോളര്‍ വായ്പ ലഭിക്കും

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 31 റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം 300 കോടി രൂപയും തദ്ദേശ വകുപ്പിന് കീഴില്‍ എട്ട് ജില്ലകളിലായി 603.74 കിലോമീറ്റര്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 488 കോടി രൂപയും തത്വത്തിൽ അംഗീകാരം നൽകി.

കേരള പുനര്‍നിര്‍മ്മാണം: ലോക ബാങ്കില്‍ നിന്നു 500 മില്യണ്‍ ഡോളര്‍ വായ്പ ലഭിക്കും
X

തിരുവനന്തപുരം: കേരള പുനര്‍ നിര്‍മ്മാണ പദ്ധതികള്‍ക്കായി ലോകബാങ്കില്‍ നിന്ന് 500 മില്ല്യന്‍ ഡോളര്‍ വികസന നയവായ്പ (ഡിപിഎല്‍) സമാഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു .ഇതിന്റെ ഭാഗമായി ലോക ബാങ്കില്‍ നിന്നും വികസന നയ വായ്പയുടെ ആദ്യഗഡുവായി 250 മില്യന്‍ ഡോളര്‍ (1779.58 കോടി രൂപ) ഈ വര്‍ഷം ലഭ്യമായിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 31 റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം 300 കോടി രൂപയും തദ്ദേശ വകുപ്പിന് കീഴില്‍ എട്ട് ജില്ലകളിലായി 603.74 കിലോമീറ്റര്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 488 കോടി രൂപയും വനം വകുപ്പിന്റെ 130.40 കോടി രൂപയുടെ 3 പദ്ധതികള്‍ക്കും മത്സ്യബന്ധന വകുപ്പിന്റെ കൂട് മത്സ്യകൃഷിക്കുള്ള 3.2 കോടി രൂപയുടെ പദ്ധതിക്കും തത്വത്തില്‍ അംഗീകാരം നല്‍കി ഉത്തരവായതായും എ പി അനില്‍കുമാര്‍, കെ സി ജോസഫ് എന്നിവരുടെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കി.

Next Story

RELATED STORIES

Share it