Kerala

ഓൺലൈൻ ക്ലാസ്: ഡിജിറ്റൽ സൗകര്യങ്ങൾക്കുള്ള പലിശരഹിത വായ്പാ പദ്ധതിക്ക് ആർബിഐയുടെ സ്റ്റേ

ഇത് മറ്റു സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകളെയും ബാധിക്കുമോ എന്നാണ് രക്ഷിതാക്കളുടെ ആശങ്ക.

ഓൺലൈൻ ക്ലാസ്: ഡിജിറ്റൽ സൗകര്യങ്ങൾക്കുള്ള പലിശരഹിത വായ്പാ പദ്ധതിക്ക് ആർബിഐയുടെ സ്റ്റേ
X

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് സഹകരണ ബാങ്കുകൾ വഴി പലിശരഹിത വായ്പ അനുവദിക്കാനുള്ള സർക്കാരിന്റെ വിദ്യാ തരംഗിണി പദ്ധതിക്ക് ആർബിഐയുടെ സ്റ്റേ. കേരളത്തിൽ ആർബിഐയുടെ ലൈസൻസുള്ള അറുപതോളം ബാങ്കുകളിൽ നിന്നുള്ള വായ്പകൾക്കാണ് തടസം വന്നിരിക്കുന്നത്.

നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്ട് പ്രകാരം ആർബിഐ ലൈസൻസുള്ള ബാങ്കുകള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കാൻ കഴിയില്ലെന്നും അതിനാൽ വിദ്യാ തരംഗിണി പദ്ധതിപ്രകാരമുള്ള ലോൺ അനുവദിക്കുന്നില്ലെന്നും അർബൻ ബാങ്ക് മാനേജ്മെന്റ് ഫെഡറേഷൻ അറിയിച്ചു.

ഇത് മറ്റു സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകളെയും ബാധിക്കുമോ എന്നാണ് രക്ഷിതാക്കളുടെ ആശങ്ക. മറ്റ് ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വാങ്ങുന്നതിനായി എല്ലാ സഹകരണ ബാങ്കുകളോടും പതിനായിരം രൂപ വീതം 50 പേർക്ക് ലോൺ അനുവദിക്കാൻ ആയിരുന്നു സർക്കാർ നിർദ്ദേശം. സ്കൂളുകളിൽനിന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ലോണിനെ കുറിച്ച് വിദ്യാർത്ഥികളെ അറിയിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it