പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍
പയ്യോളി രണ്ടാം ഗേറ്റിന്സമീപം പുതിയപുരയില്‍ ശാദിഖ് (23) ആണ് പോലിസ് പിടിയിലായത്. 2019 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പയ്യോളി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചെത്തിയപ്പോള്‍ പോലിസ് പിടിയിലായി. പയ്യോളി രണ്ടാം ഗേറ്റിന്സമീപം പുതിയപുരയില്‍ ശാദിഖ് (23) ആണ് പോലിസ് പിടിയിലായത്. 2019 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2019 നവംബറില്‍പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ സമയത്ത് പ്രതി വിദേശത്തായിരുന്നു. ലോക്ക് ഡൗണിനുശേഷം നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞു.ഇതിനിടെ ക്വാറന്റൈല്‍ കാലയളവില്‍ ഇയാളുടെ വീട്ടില്‍ പുറത്തുനിന്നുള്ളവര്‍ വരുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നു ക്വാറന്റൈന്‍ ലംഘനത്തിനു പോലിസ് കേസെടുത്ത് സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റി.
അതിന് ശേഷം ഈ കേസില്‍ ജാമ്യാപേക്ഷ നല്‍കി മറ്റൊരു യുവതിയുടെ അയനിക്കാടുള്ള വീട്ടില്‍ ഒളിവില്‍ കഴിയവെ ഇന്ന് രാവിലെ പോലിസ് പിടിയിലാവുകയായിരുന്നു. പ്രതിയെ കൊവിഡ് പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ എം പി ആസാദ് അറിയിച്ചു. എസ്‌ഐ പി പി അനില്‍, സിപിഒമാരായ വി സി ബിനീഷ്, എം കെ ഷിജു, ജിജോ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT