- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി അക്കൗണ്ട് പൂട്ടിച്ചതും മുന്നേറ്റം തടഞ്ഞതും യുഡിഎഫ്: ചെന്നിത്തല
നടന്നത് സിപിഎം-ബിജെപി വോട്ട് കച്ചവടമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ബിജെപി-യുഡിഎഫ് വോട്ടു കച്ചവട ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെഅക്കൗണ്ട് പൂട്ടിക്കുകയും, സിപിഎം ബിജെപി ഡീല്‍ തകര്‍ത്ത് ബിജെപി മുന്നേറ്റത്തെ തടയുകയും ചെയ്തത് കോണ്‍ഗ്രസും യുഡിഎഫുമാണ്. ബിജെപി-സിപിഎം വോട്ടുകച്ചവടം പുറത്തുവരുമെന്ന് കണ്ടപ്പോള്‍ രക്ഷപെടാനായി മുന്‍കൂട്ടി എറിഞ്ഞത് മാത്രമാണ് ബിജെപി, യുഡിഎഫിന് വോട്ടുമറിച്ചു നല്‍കി എന്ന മുഖ്യമന്ത്രിയുടെ ആരോപണം.
യഥാര്‍ത്ഥത്തില്‍ 69 സീറ്റുകളില്‍ ബിജെപി സിപിഎമ്മിന് വോട്ടുമറിച്ച് നല്‍കുകയാണ് ചെയ്തിരിക്കുന്നതെന്ന് വോട്ടുകളുടെ കണക്കുകള്‍ കാണിക്കുന്നു. നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബിജെപി ജയിക്കാന്‍ സാധ്യതയുള്ളതായി അവര്‍ തന്നെ കണ്ടിരുന്ന മണ്ഡലങ്ങള്‍. ഇവിടെ ബിജെപിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണെന്ന് വോട്ടുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഈ നാലിടത്തും സിപിഎം വോട്ടു കുറയുകയും ചെയ്തു. അവ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് കിട്ടിയത്.
ബിജെപി പ്രസ്റ്റീജ് മത്സരം നടത്തിയസിറ്റിങ് സീറ്റായ നേമത്ത് കോണ്‍ഗ്രസ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിക്കെതിരെ കനത്തയുദ്ധമാണ് കോണ്‍ഗ്രസ് നടത്തിയത്. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികെ മുരളീധരന്‍ കഴിഞ്ഞ തവണത്തെ 13860 വോട്ടുകള്‍ 369524 വോട്ടുകളായി വര്‍ധിപ്പിച്ചാണ് ബിജെപിയെ തളച്ചത്. ഇടതു സ്ഥാനാര്‍ത്ഥിയായ ശിവന്‍കുട്ടിയാകട്ടെ കഴിഞ്ഞ തവണ പിടിച്ച 59,192 വോട്ടുകള്‍ പിടിച്ചില്ല. 55,837 വോട്ടുകളാണ് ഇത്തവണ ശിവന്‍കുട്ടിക്ക് ലഭിച്ചത്. 3,305 വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥി ബിജെപിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്.
പാലക്കാട് ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ മുന്നേറ്റം ധീരമായി നേരിട്ടത് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ്. സിപിഎം അവിടെ കഴിഞ്ഞ തവണത്തെക്കാള്‍ 2242 വോട്ടുകള്‍ ബിജെപിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്. മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫിന്റെ മുന്നേറ്റമാണ് ബിജെപിയുടെ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയത്തെ തകര്‍ത്തത്. കഴിഞ്ഞ തവണത്തെക്കാള്‍ യുഡിഎഫ് 8888 വോട്ടുകള്‍ കൂടുതല്‍ പിടിച്ച് യുഡിഎഫ് ബിജെപി മുന്നേറ്റത്തെ തടഞ്ഞപ്പോള്‍ സിപിഎം 1926 വോട്ടുകള്‍ ബിജെപിക്ക് സമ്മാനിക്കുകയാണ് ചെയ്തത്. ബിജെപിക്ക് ഇത്തവണ 4,35,606 വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞത്. 3.71 ശതമാനം വോട്ടുകളുടെ കുറവുണ്ടായി. ഈ ഈ വോട്ടുകള്‍ ഭൂരിഭാഗവും കിട്ടിയിരിക്കുന്നത് സിപിഎമ്മിനും ഇടതു മുന്നണിക്കുമാണ്. സംസ്ഥാനത്ത് 69 ലേറെ മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിനും ഇടതുമുന്നണിക്കും വോട്ടുമറിച്ച് നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഏതാനും ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കാം. സിപിഎമ്മിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥി പി രാജീവ് മത്സരിച്ച കളമശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 13065 വോട്ടുകളുടെ കുറവാണ് കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ ഉണ്ടായത്. അത് ലഭിച്ചത് സിപിഎം സ്ഥാനാര്‍ത്ഥിക്കാണ്. കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞത് 18098 വോട്ടുകളാണ്. കഴിഞ്ഞ തവണ പിടിച്ചതിന്റെ പകുതി വോട്ട് പോലും എന്‍ഡിഎ പിടിച്ചില്ല. ഇത് അപ്പടി ഇടതു സ്ഥാനാര്‍ത്ഥിക്ക് മറിച്ച് കൊടുത്തു.
വൈക്കത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണ 30067 വോട്ടുകള്‍ആണ് ലഭിച്ചതെങ്കില്‍ ഇത്തവണ ലഭിച്ചത് വെറും 11953 വോട്ടുകള്‍. വ്യത്യാസം 18,114 വോട്ടുകള്‍. ഇത് ലഭിച്ചത്അവിടുത്തെ സിപിഐ സ്ഥാനാര്‍ത്ഥിക്ക്. ഉടുമ്പന്‍ ചോലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 21799 വോട്ടുകള്‍ ആയിരുന്നുവെങ്കില്‍ ഇത്തവണ കിട്ടിയത് വെറും 7208 വോട്ടുകള്‍ മാത്രമാണ്. വ്യത്യാസം 14591. അവിടെ ഇടതു സ്ഥാനാര്‍ത്ഥിക്ക് 50813 വോട്ടുകള്‍ ഉണ്ടായിരുന്നത് 77381 വോട്ടുകള്‍ ആയി കുതിച്ചുയര്‍ന്നു. എന്‍ഡിഎ വോട്ടുകള്‍ അപ്പാടെ കച്ചവടം നടത്തുകയാണുണ്ടായത്. ഏറ്റുമാനൂര്‍, അരുവിക്കര, തൃത്താല, വടക്കാഞ്ചേരി, ഇടുക്കി, പീരുമേട, ചങ്ങനാശേരി, വാമനപുരം, കോവളം, കൈപ്പമംഗലം, തുടങ്ങി ബിജെപി ഇടതു മുന്നണിക്ക് വോട്ട് മറിച്ച് നല്‍കിയ മണ്ഡലങ്ങളുടെ വലിയ ലിസ്റ്റ് തന്നെയുണ്ട്.
സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് ആര്‍എസ്എസ് ഉന്നതന്‍ബാലശങ്കര്‍ തിരഞ്ഞെടുപ്പിന് മുമ്പ് വെളിപ്പെടുത്തിയത് ശരിയാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ അട്ടിമറിക്കപ്പെട്ടതും ഈ ഡീലിന്റെ ഭാഗമായിരുന്നു. അഴിമതിക്കേസുകളിന്മേലുള്ള അന്വേഷണമെല്ലാം കേന്ദ്ര ഏജന്‍സികള്‍ മരവിപ്പിച്ചത് ഈ ഡീലിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് മുക്തഭാരതമാണ് ബിജെപിയുടെയും ലക്ഷ്യം. അതിന്റെയും കൂടിഭാഗമായിട്ടായിരുന്നു ബിജെപി സിപിഎമ്മുമായി ഡീല്‍ ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു
RELATED STORIES
അങ്കണവാടിയില്‍ കുഞ്ഞിനെ മാന്തിയ പൂച്ച ചത്തു; ജഡം മാന്തിയെടുത്ത്...
6 Aug 2025 3:36 AM GMTആലുവ പാലത്തില്‍ അറ്റകുറ്റപ്പണി; തീവണ്ടികള്‍ റദ്ദാക്കി, വന്ദേഭാരത്...
6 Aug 2025 3:30 AM GMTകന്യാസ്ത്രീകളുടെ അറസ്റ്റും ജാമ്യവും; അരമനകള്‍ കയറാന്‍ തീരുമാനിച്ച്...
6 Aug 2025 3:23 AM GMTഗാന്ധിപ്രതിമയില്‍ കൂളിങ്ഗ്ലാസ് വച്ചത് അധാര്‍മികം;...
6 Aug 2025 3:02 AM GMTബിജെപി വക്താവിനെ ജഡ്ജിയാക്കാന്‍ നീക്കം; അടിയന്തരപ്രമേയത്തിന് നോട്ടിസ്
6 Aug 2025 2:52 AM GMTആര്എസ്എസ്സുകാരന് കൊല്ലപ്പെട്ട സംഭവം; 31 വര്‍ഷത്തിനുശേഷം ഒരാള്‍ കൂടി...
6 Aug 2025 2:32 AM GMT