Latest News

ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തം; ക്ലബ്ബിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ അറസ്റ്റില്‍

ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തം; ക്ലബ്ബിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ അറസ്റ്റില്‍
X

പനാജി: ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 25 പേര്‍ മരിച്ച സംഭവത്തില്‍ അഞ്ചാമത്തെ അറസ്റ്റ് നടന്നു. ക്ലബ്ബിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ ഭരത് സിങാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ക്ലബ് ഉടമകളായ ഗൗരവ് ലൂത്ര, സൗരഭ് ലൂത്ര എന്നിവര്‍ക്കെതിരെ ഗോവ പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

ക്ലബ്ബിന്റെ ചീഫ് ജനറല്‍ മാനേജര്‍ രാജീവ് മോദക്, ജനറല്‍ മാനേജര്‍ വിവേക് സിങ്, ബാര്‍ മാനേജര്‍ രാജീവ് സിംഘാനിയ, ഗേറ്റ് മാനേജര്‍ റിയാന്‍ഷു താക്കൂര്‍ എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

1512 പേജുള്ള റിപ്പോര്‍ട്ടും അതിന് ആധാരമായുള്ള തെളിവുകളും കോടതിയില്‍ പലപ്പോഴായി ഹാജരാക്കി. അതിന് അനുസൃതമായ വിധിയല്ല വന്നിരിക്കുന്നത്. അതുകൊണ്ടാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായ എല്ലാ പ്രതികളെയും ആറ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഇലക്ട്രിക് പടക്കത്തില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

പനാജിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അര്‍പോറയിലുള്ള ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നിശാക്ലബ്ബില്‍ ഡിസംബര്‍ 6 ന് രാത്രിയുണ്ടായ തീപിടുത്തത്തില്‍ ഇരുപത്തിയഞ്ച് പേരാണ് മരിച്ചത്. മരിച്ചവരില്‍ 20 നിശാക്ലബ് ജീവനക്കാരും അഞ്ച് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it