തങ്ങള്‍ ആജ്ഞാപിക്കുന്നത് പോലെയേ പ്രവര്‍ത്തിക്കാവൂ എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് രാഷ്ട്രമല്ലെന്ന് കോടിയേരി മനസിലാക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: അധികാരത്തിന്റെ ഗര്‍വ്വില്‍ എല്ലാവരെയും വിരട്ടി വരുതിയില്‍ നിര്‍ത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍ കരുതുന്നത് മൗഢ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍എസ്എസ് പോലെ ഉന്നത പാരമ്പര്യമുള്ള ഒരു സമുദായിക സംഘടനയെ കോടിയേരി അധിക്ഷേപിച്ചത് അപലനീയമാണ്. സാമൂഹ്യ സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും സ്വതന്ത്രമായി നിലപാടെടുക്കാനും എല്ലാവിധ സ്വാതന്ത്ര്യവുമുള്ള രാഷ്ട്രമാണിത്. തങ്ങള്‍ ആജ്ഞാപിക്കുന്നത് പോലെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് രാഷ്ട്രമല്ലെന്ന് കോടിയേരി മനസിലാക്കണം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ പഠിക്കണം. അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് ആരെയും അടിച്ചമര്‍ത്തിക്കളയാമെന്നും കരുതരുത്. കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെയാണ് എന്‍എസ്എസിന് നേര്‍ക്കുള്ള കോടിയേരിയുടെ അധിക്ഷേപം. എന്‍എസ്എസിനെ വശത്താക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോഴാണ് എന്‍എസ്എസിന്റേത് മാടമ്പിത്തരമാണെന്ന് കോടിയേരിക്ക് തോന്നിയത്. രാഷ്ട്രീയ കക്ഷികള്‍ സാമുദായിക സംഘടനകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT