Kerala

ഇടുക്കി പാക്കേജ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കള്ളക്കളി: രമേശ് ചെന്നിത്തല

കഴിഞ്ഞ വര്‍ഷം രണ്ടായിരം കോടിയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒന്നും ചെയ്യാതെ തീരദേശത്തെ ജനങ്ങളെ പറ്റിച്ചപോലെ ഇപ്പോള്‍ മലയോര മേഖലയിലെ ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുകയാണ് ധനകാര്യമന്ത്രി.

ഇടുക്കി പാക്കേജ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കള്ളക്കളി: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുളള ഒരു കള്ളക്കളിയാണ് മന്ത്രി തോമസ് ഐസകിന്റെ ഇടുക്കി പാക്കേജെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മൂന്നുവര്‍ഷം കൊണ്ട് 5000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നാണ് മന്ത്രി പറയുന്നത്. എവിടുന്നാണ് ഈ പണം മന്ത്രി കണ്ടെത്തുന്നതെന്ന് വ്യക്തമാക്കണം. കഴിഞ്ഞ വര്‍ഷം രണ്ടായിരം കോടിയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒന്നും ചെയ്യാതെ തീരദേശത്തെ ജനങ്ങളെ പറ്റിച്ചപോലെ ഇപ്പോള്‍ മലയോര മേഖലയിലെ ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുകയാണ് ധനകാര്യമന്ത്രി.

കഴിഞ്ഞ ബജറ്റുകളിലൊന്നിലും ഇടുക്കിക്ക് വേണ്ടി ഒരു പാക്കേജും പ്രഖ്യാപിക്കാതിരുന്ന ധനകാര്യമന്ത്രി ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ്. ഇത് മലയോര മേഖലയിലെ ജനങ്ങള്‍ തിരിച്ചറിയും. ഈ പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്ന് ധനകാര്യമന്ത്രിക്ക് തന്നെ അറിയാം. അതുകൊണ്ടാണ് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ പാക്കേജ് നടപ്പാക്കുമെന്ന് പറയുന്നത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ ഫണ്ട് അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അത് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ കാര്യക്ഷമമായി നടത്തിക്കോളും. അതില്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.


Next Story

RELATED STORIES

Share it