Kerala

യുവാവിനെ മണ്ണ് മാഫിയ ജെസിബി ഇടിപ്പിച്ചുകൊന്ന സംഭവം: ശക്തമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

കൃത്യസമയത്ത് പോലിസ് എത്തിയിരുന്നെങ്കില്‍ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു.

യുവാവിനെ മണ്ണ് മാഫിയ ജെസിബി ഇടിപ്പിച്ചുകൊന്ന സംഭവം: ശക്തമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: സ്വന്തം വീട്ടില്‍നിന്ന് അനുവാദമില്ലാതെ മണ്ണെടുത്ത മാഫിയാസംഘത്തെ തടയാന്‍ ശ്രമിച്ച അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെ ജെസിബി ഇടിപ്പിച്ചുകൊന്ന സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തില്‍ എല്ലാ മാഫിയകളുടെയും അഴിഞ്ഞാട്ടമാണ് കുറേനാളായി നടക്കുന്നത്. പോലിസ് പൂര്‍ണമായും നിര്‍വീര്യമായിരിക്കുകയാണ്. സിപിഎം നേതൃത്വത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പോലിസ് ഉദ്യോഗസ്ഥരെമാത്രം നിര്‍ണായക കേന്ദ്രങ്ങളില്‍ നിയമിക്കുന്ന സമീപനം പോലിസ് സേനയുടെ ആത്മവീര്യം തകര്‍ത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സംഗീതിന്റെ വീട്ടില്‍നിന്ന് അധികൃതമായി മണ്ണ് മാഫിയ മണ്ണെടുക്കുന്ന സംഭവം ഉടന്‍ പോലിസിനെ അറിയിച്ചിരുന്നെങ്കിലും അവരെത്താന്‍ വൈകിയെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കൃത്യസമയത്ത് പോലിസ് എത്തിയിരുന്നെങ്കില്‍ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു. പോലിസിന്റെ ഭാഗത്തുനിന്ന് ഈ ദാരുണമായ കൊല തടയുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it