Kerala

ട്രാക്ക് നവീകരണം; നാളെ മുതല്‍ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

10 ന് ആരംഭിക്കുന്ന ട്രാക്ക് നവീകരണ ജോലിയുടെ ഭാഗമായി നാളെ മുതല്‍ 28ാം തിയതിവരെ പലദിവസങ്ങളിലായിട്ടാണ് തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാസഞ്ചര്‍ തീവണ്ടികള്‍ പലതും ഭാഗികമായി റദ്ദാക്കുമ്പോള്‍ സൂപ്പര്‍ ഫാസ്റ്റടക്കമുള്ള ദീര്‍ഘ ദൂര തീവണ്ടികള്‍ പല സ്റ്റേഷനുകളിലും ഒരു മണിക്കൂറിലധികം പിടിച്ചിടുകയും ചെയ്യും.56377ാം നമ്പര്‍ ആലപ്പുഴ-കായംകുളം പാസഞ്ചര്‍,56378ാം നമ്പര്‍ കായംകുളം-ആലപ്പുഴ പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ റദ്ദാക്കിയത് ആറു മാസം കൂടി നീട്ടിയതായി റെയില്‍വേ അറിയിച്ചു

ട്രാക്ക് നവീകരണം; നാളെ മുതല്‍ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം
X

കൊച്ചി: എറണാകുളത്തിനും വള്ളത്തോള്‍ നഗറിനുമിടയില്‍ സുരക്ഷയുടെ ഭാഗമായുള്ള ട്രാക്ക് നവീകരണ ജോലി ഈ മാസം 10 മുതല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ 28ാം തിയതിവരെ പലദിവസങ്ങളിലായി ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.56605ാം നമ്പര്‍ കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ നാളെയും 10,13,, 14 തിയതികളിലും ഷൊര്‍ണൂരിനും തൃശൂരിനുമിടയില്‍ സര്‍വീസ് അവസാനിപ്പിക്കും.56603ാം നമ്പര്‍ തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ 10,11,14,15 തിയതികളില്‍ തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വീസ് അവസാനിപ്പിക്കും.56376ാം നമ്പര്‍ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍നാളെയും 10,13 തിയതികളിലും തൃശൂരിനും ഗുരുവായൂരിനുമിടയില്‍ സര്‍വീസ് അവസാനിപ്പിക്കും.56365ാം നമ്പര്‍ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ 10,11,14 തിയതികളില്‍ ഗുരുവായൂരിനും തൃശൂരിനുമിടയില്‍ സര്‍വീസ് അവസാനിപ്പിക്കും.

56366ാം നമ്പര്‍ പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ നാളെയും 10,13 തിയതികളിലും തൃശൂരിനും ഗുരുവായൂരിനുമിടയില്‍ സര്‍വീസ് അവസാനിപ്പിക്കും.56371ാം നമ്പര്‍ ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ 10,11,14 തിയതികളില്‍ ഗുരുവായൂരിനും തൃശൂരിനുമിടയില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നും റെയില്‍വേ അറിയിച്ചു.22149ാം നമ്പര്‍ എറണാകുളം-പൂന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് 10 ന് തൃശൂരിലും 17 ന് പുതുക്കാട് ഒരു മണിക്കൂര്‍ 20 മിനിറ്റും 24 ന് 55 മിനിറ്റ് ഇടപ്പള്ളിയിലും പിടിച്ചിടും.22655ാം നമ്പര്‍ തിരുവനന്തപുരം-ഹസറത്ത് നിസാമുദിന്‍ എക്‌സപ്രസ് 11 ന് ഒല്ലൂരിലും 18 ന് പുതുക്കാടും ഒരു മണിക്കൂര്‍ 20 മിനിറ്റും 25 ന് എറണാകുളം ജംഗ്ഷനില്‍ 50 മിനിറ്റും പിടിച്ചിടും.

16127ാം നമ്പര്‍ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് 10 ന് ഒരു മണിക്കൂര്‍ 50 മിനിറ്റ് ചേര്‍ത്തലയിലും 11 ന് ഒരു മണിക്കൂര്‍ 30 മിനിറ്റും 14 നും 15 നും ഒരു മണിക്കൂര്‍ 20 മിനിറ്റ് തൃശൂരിലും 16,17,18 തിയതികളില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് ഒല്ലൂരിലും 21,22 തിയതികളില്‍ ആലുവയില്‍ ഒരു മണിക്കൂര്‍ 50 മിനിറ്റും 23,24 തിയതികളില്‍ ഒരു മണിക്കൂര്‍ 35 മിനിറ്റ് കളമശേരിയിലും 25,28 തിയതികളില്‍ ഒരു മണിക്കൂര്‍ 50 മിനിറ്റ് എറണാകുളം നോര്‍ത്തിലും പിടിച്ചിടും.22653ാം നമ്പര്‍ തിരുവനന്തപുരം-ഹസറത്ത് നിസാമുദീന്‍ എക്‌സ്പ്രസ് 14 ന് ഒല്ലൂരില്‍ ഒരു മണിക്കൂര്‍ 10 മിനിറ്റും,21 ന് കളമശേരിയില്‍ ആലുവയിലും കളമശേരിയിലും 50 മിനിറ്റും പിടിച്ചിടും.22114ാം നമ്പര്‍ കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍ഫാസ്റ്റ് എക്‌സപ്രസ്16 ന് പുതുക്കാട് ഒരു മണിക്കൂര്‍ 20 മിനിറ്റും,23 ന് ഇടപ്പള്ളിയില്‍ 55 മിനിറ്റും 28 ന് എറണാകുളം സൗത്തില്‍ 50 മിനിറ്റും പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു. ഇതു കൂടാതെ 56377ാം നമ്പര്‍ ആലപ്പുഴ-കായംകുളം പാസഞ്ചര്‍,56378ാം നമ്പര്‍ കായംകുളം-ആലപ്പുഴ പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ റദ്ദാക്കിയത് ആറു മാസം കൂടി നീട്ടിയതായി റെയില്‍വേ അറിയിച്ചു. 2020 മെയ് 31 വരെയാണ് ഈ രണ്ടു തീവണ്ടികള്‍ റദ്ദാക്കിയിരിക്കുന്നത്

Next Story

RELATED STORIES

Share it