- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാത ഇരട്ടിപ്പിക്കല്‍: ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി; നേത്രാവതിയും ജനശതാബ്ദിയും കോട്ടയം വഴി തിരിച്ചുവിടും
കൊല്ലം- എറണാകുളം മെമു (66302), എറണാകുളം- കൊല്ലം മെമു(66303), എറണാകുളം- കായംകുളം മെമു (66315), കായംകുളം- എറണാകുളം മെമു(66316) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

തിരുവനന്തപുരം: ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കുമിടയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള നാല് മെമു ട്രെയിനുകള്‍ 11 മുതല്‍ 14 വരെ പൂര്‍ണമായും റദ്ദാക്കി. കൊല്ലം- എറണാകുളം മെമു (66302), എറണാകുളം- കൊല്ലം മെമു(66303), എറണാകുളം- കായംകുളം മെമു (66315), കായംകുളം- എറണാകുളം മെമു(66316) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. നേത്രാവതിയും ജനശതാബ്ദിയും ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ കോട്ടയംവഴി തിരിച്ചുവിടും.
ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം പാസഞ്ചര്‍ (56380), എറണാകുളം- കായംകുളം പാസഞ്ചര്‍ (56383), എറണാകുളം- കൊല്ലം മെമു (66309), കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം മെമു (66308), എറണാകുളം- കായംകുളം പാസഞ്ചര്‍ (56387), കായംകുളം- എറണാകുളം പാസഞ്ചര്‍ (56388), ആലപ്പുഴ- കൊല്ലം മെമു (66311), കോട്ടയം- കൊല്ലം മെമു (66317), കൊല്ലം- കോട്ടയം മെമു (66318) എന്നീ ട്രെയിനുകള്‍ 14നും റദ്ദാക്കി.
12ന് പുറപ്പെടുന്ന പോര്‍ബന്തര്‍- കൊച്ചുവേളി എക്‌സ്പ്രസ് (19262), 14ന് പുറപ്പെടുന്ന ഖോരക്പൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് (12511), കൊച്ചുവേളി- ഛണ്ഡീഗഢ് എക്‌സ്പ്രസ് (12217), തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16346), കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി(12075), കൊച്ചുവേളി- മൈസൂരൂ എക്‌സ്പ്രസ്(16316), തിരുവനന്തപുരം- ഷാലിമാര്‍ എക്‌സ്പ്രസ്(22641) എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. 14ന് പുറപ്പെടുന്ന മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്(16605) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
നാഗര്‍കോവില്‍- കോട്ടയം പാസഞ്ചര്‍(56304) കായംകുളത്തും ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ (56365) എറണാകുളത്തും യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍(56366) എറണാകുളത്തുനിന്നായിരിക്കും 14ന് യാത്രപുറപ്പെടുക. 15ന് പുറപ്പെടേണ്ട നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസ്(16606) എറണാകുളത്തുനിന്നായിരിക്കും പുറപ്പെടുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















