Kerala

തിരഞ്ഞെടുപ്പ് പോരാട്ടത്തിനു തുടക്കം കുറിച്ച് കോണ്‍ഗ്രസ്; രാഹൂല്‍ ഗാന്ധി നാളെ കൊച്ചിയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍ എത്തും. എറണാകുളം മറൈന്‍ െ്രെഡവില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.

തിരഞ്ഞെടുപ്പ് പോരാട്ടത്തിനു തുടക്കം കുറിച്ച് കോണ്‍ഗ്രസ്; രാഹൂല്‍ ഗാന്ധി നാളെ കൊച്ചിയില്‍
X

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍ എത്തും. എറണാകുളം മറൈന്‍ െ്രെഡവില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ഗാന്ധിയെ ഇറക്കി പോരാട്ടത്തിന് കച്ചമുറുക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം. നരേന്ദ്രമോഡി കേരളത്തിലെത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്കെല്ലാം രാഹുല്‍ഗാന്ധി കൊച്ചിയിലെ സമ്മേളനത്തില്‍ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് അണികള്‍.സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റുമാര്‍,വനിതാ വൈസ് പ്രസിഡന്റുമാര്‍ എന്നിവരടക്കം 50,000 ത്തിലധികം അണികള്‍ നേതൃസംഗമത്തില്‍ പങ്കെടുക്കമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.നേതൃസംഗമം കൂടാതെ സംസ്ഥാനത്തെ യുഡിഎഫ് നേതാക്കളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. നേരത്തെ നടന്ന യുഡിഎഫ് യോഗത്തില്‍ ഘടക കക്ഷികള്‍ കുടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു.ഇതു കൂടാതെ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും ഇത്തവണ ലോക്‌സഭയിലേക്ക് സീറ്റു വേണമെന്ന ആവശ്യ ഉന്നയിച്ചിട്ടുണ്ട്. ഒപ്പം കേരള കോണ്‍ഗ്രസ് മാണി ഗൂപ്പൂം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ് ലിം ലീഗ് നിലവില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും കൂടുതല്‍ ആവശ്യപ്പെടണമെന്ന നിര്‍ദേശം പാര്‍ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. ഇതു കൂടാതെ സ്വന്തം പാര്‍ടിയിലെ സ്ഥാനാര്‍ഥി നിര്‍ണയവും കോണ്‍ഗ്രസിനു തലവേദനയാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നിരവധി സീറ്റു മോഹികള്‍ ഇപ്പോള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനു ശേഷം മാത്രമെ സീറ്റ് വിഭജന ചര്‍ച്ച ആരംഭിക്കുകയുള്ളുവെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തില്‍ നാളെ രാഹുല്‍ ഗാന്ധിയുമായി യുഡിഎഫ് നേതാക്കള്‍ നടത്തുന്ന ചര്‍ച്ച ഏറെ നിര്‍ണായകമാകുമെന്നാണ് വിവരം.നാളെ ഉച്ചയക്ക് 1.30 ന് നെടുമ്പാശേരി വിമാനത്തവാളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി നേരെ അന്തരിച്ച എംപി എം ഐ ഷാനവാസിന്റെ എറണാകുളം നോര്‍ത്തിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കും. തുടര്‍ന്ന് ഇവിടെ നിന്നും എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ ശേഷം 3.15 ന്് എറണാകൂളം മറൈന്‍ഡ്രൈവിലെ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പ്രസംഗിക്കും തുടര്‍ന്ന് തിരികെ ഗസ്റ്റ് ഹൗസിലെത്തി യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തയ ശേഷം ആറു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി ഡല്‍ഹിക്കു മടങ്ങും. എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥികളുമായി കോളജില്‍ സംവാദം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും സമയ പരിമിതിയെ തുടര്‍ന്ന് ഇത് വേണ്ടന്നു വെച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it