Kerala

രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടിലെത്തും; മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും സന്ദര്‍ശിക്കും

രാഹുല്‍ഗാന്ധിയുടെ അസാധാരണ സന്ദര്‍ശനത്തില്‍ സുരക്ഷയൊരുക്കാന്‍ കഠിന പ്രയത്‌നത്തിലാണ് ജില്ലയിലെ പൊലിസും രഹസ്യാന്വേഷണ വിഭാഗങ്ങളും.

രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടിലെത്തും; മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും സന്ദര്‍ശിക്കും
X

മാനന്തവാടി: സ്വന്തം മണ്ഡലത്തിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ വയനാട് എം പി രാഹുല്‍ഗാന്ധി വീണ്ടുമെത്തുന്നു. രാഹുല്‍ഗാന്ധിയുടെ അസാധാരണ സന്ദര്‍ശനത്തില്‍ സുരക്ഷയൊരുക്കാന്‍ കഠിന പ്രയത്‌നത്തിലാണ് ജില്ലയിലെ പൊലിസും രഹസ്യാന്വേഷണ വിഭാഗങ്ങളും.

16 പൊലിസ് സ്‌റ്റേഷനുകളുള്ള വയനാട് ജില്ലയിലെ 14 സ്‌റ്റേഷന്‍ പരിധികളിലും ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാഹുല്‍ എത്തുന്നുണ്ട്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സംരക്ഷണമുള്ള വിവിഐപി ആയതിനാല്‍, പഴുതടച്ചുള്ള സുരക്ഷയൊരുക്കാനുള്ള പെടാപ്പാടിലാണ് പോലിസ്. തിരഞ്ഞെടുപ്പ് സമയത്തുപൊലും ഇത്രയധികം പ്രദേശങ്ങളിലേക്ക് രാഹല്‍ കടന്നുചെന്നിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലാണ് രാഹുല്‍ വിമാനമിറങ്ങുക. തുടര്‍ന്ന് റോഡ്മാര്‍ഗം മാനന്തവാടിയിലേക്കുപോകും. രാഹുല്‍ ഗാന്ധി എത്തുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാഹുല്‍ ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സന്ദര്‍ശിക്കുമെന്നാണു വിവരം. വയനാട്ടിലെ പൊലിസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുറമെ, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നും പ്രത്യേക യൂണിറ്റുകളില്‍നിന്നും പൊലിസിനെ വയനാട്ടിലേക്ക് വിന്യസിപ്പിച്ചിരിക്കുകയാണ്.

വയനാട്ടില്‍നിന്നു ജയിച്ചുപോയാല്‍ പിന്നെ എംപിയുടെ പൊടിപോലും കാണില്ല എന്നുപറഞ്ഞ് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് അദ്ദേഹത്തിന്റെ അടിക്കടിയുള്ള സന്ദര്‍ശനമെന്ന് ഡിസിസി പ്രസിഡന്റും ബത്തേരി എംഎല്‍എയുമായ ഐ സി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ഈ സന്ദര്‍ശനത്തില്‍ രാഹുല്‍ മുക്കത്തുള്ള എംപി ഓഫിീസ് ഉദ്ഘാടനവും നിര്‍വഹിക്കുമെന്നാണ് വിവരം. മൂന്നുദിവസം വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ 30ന് കരിപ്പൂര്‍വഴി ഡല്‍ഹിയിലേക്ക് മടങ്ങും.

Next Story

RELATED STORIES

Share it