Kerala

റാഗിങ്: മഞ്ചേരിയില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കൈയൊടിഞ്ഞു

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയായിരുന്നെന്ന് പരിക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്നവര്‍ പറഞ്ഞു.

റാഗിങ്: മഞ്ചേരിയില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കൈയൊടിഞ്ഞു
X

മലപ്പുറം: റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. മഞ്ചേരി പുല്ലാനൂര്‍ സ്‌കൂളില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ കൈകാലുകള്‍ ഒടിഞ്ഞു. മറ്റ് രണ്ട് വിദ്യാര്‍ത്ഥികളുടെ കൈയൊടിഞ്ഞു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് പതിനഞ്ചോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായാണ് പരാതി.


Next Story

RELATED STORIES

Share it