Kerala

നടന്‍ സന്തോഷ് കീഴാറ്റൂരിനെതിരായ സംഘപരിവാര്‍ സൈബര്‍ ആക്രമണത്തിനെതിരേ പുകസ

തന്റെ സുഹൃത്തായ നടന്‍ ഉണ്ണി മുകുന്ദന്റെ ഒരു എഫ്ബി പോസ്റ്റിനു കീഴെ തികച്ചും സൗഹാര്‍ദപരമായി നടത്തിയ ഒരു കമന്റിനെ വക്രീകരിച്ച് മതവിദ്വേഷം വളര്‍ത്താനുള്ള നീക്കമാണ് സോഷ്യല്‍ മീഡിയയിലെ ആര്‍എസ്എസ്സുകാര്‍ നടത്തുന്നത്.

നടന്‍ സന്തോഷ് കീഴാറ്റൂരിനെതിരായ സംഘപരിവാര്‍ സൈബര്‍ ആക്രമണത്തിനെതിരേ പുകസ
X

കോഴിക്കോട്: പ്രശസ്ത നടന്‍ സന്തോഷ് കീഴാറ്റൂരിനെതിരേ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങളില്‍ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധം രേഖപ്പെടുത്തി. തന്റെ സുഹൃത്തായ നടന്‍ ഉണ്ണി മുകുന്ദന്റെ ഒരു എഫ്ബി പോസ്റ്റിനു കീഴെ തികച്ചും സൗഹാര്‍ദപരമായി നടത്തിയ ഒരു കമന്റിനെ വക്രീകരിച്ച് മതവിദ്വേഷം വളര്‍ത്താനുള്ള നീക്കമാണ് സോഷ്യല്‍ മീഡിയയിലെ ആര്‍എസ്എസ്സുകാര്‍ നടത്തുന്നത്.

രണ്ടുകലാകാരന്‍മാര്‍ തമ്മിലുള്ള സ്‌നേഹപ്രകടനങ്ങളില്‍ പോലും കടന്നുകയറി മതഭീകരത സൃഷ്ടിക്കാനുള്ള നീക്കം അപലനീയമാണ്. ഈ മഹാമാരിയില്‍ നിന്ന് ദൈവങ്ങള്‍ നമ്മെ രക്ഷിക്കുമോ? എന്ന് നെടുവീര്‍പ്പിടാനുള്ള സ്വാതന്ത്ര്യമില്ലാത്ത ഒരു ലോകത്താണോ നമ്മള്‍ ജീവിക്കുന്നതെന്ന് സംഘം വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു. കൃത്യമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെയും ഉന്നതമായ സാംസ്‌കാരിക ബോധത്തോടെയും പ്രവര്‍ത്തിക്കുന്ന കലാകാരനാണ് സന്തോഷ് കീഴാറ്റൂര്‍.

മതവര്‍ഗീയതയ്ക്കും ഫാഷിസത്തിനുമെതിരേ അദ്ദേഹമെടുക്കുന്ന നിലപാടുകള്‍ ചിലരെ അലോസരപ്പെടുത്തുന്നുണ്ടാവാം. അതിനെ കള്ളപ്രചരണത്തിലൂടെ തടയിടാമെന്ന് കരുതുന്നുണ്ടെങ്കില്‍ അതിവിടെ ഫലപ്രദമാവുകയില്ലെന്ന് ഓര്‍മിപ്പിക്കുകയാണെന്നും പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it