Kerala

ഓണക്കാലം: സംസ്ഥാനത്ത് പൊതുഗതാഗത നിയന്ത്രണം ഒഴിവാക്കി; മദ്യശാലകളുടെ പ്രവർത്തന സമയം വർധിപ്പിക്കും

ഇ​ക്കാ​ല​യ​ള​വി​ൽ ബ​സു​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ എ​വി​ടേ​യും സ​ർ​വീ​സ് ന​ട​ത്താം. സെ​പ്തംബ​ർ രണ്ട് വ​രെ​യാ​ണ് ഇ​ള​വ്.

ഓണക്കാലം: സംസ്ഥാനത്ത് പൊതുഗതാഗത നിയന്ത്രണം ഒഴിവാക്കി; മദ്യശാലകളുടെ പ്രവർത്തന സമയം വർധിപ്പിക്കും
X

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി. ഇ​ക്കാ​ല​യ​ള​വി​ൽ ബ​സു​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ എ​വി​ടേ​യും സ​ർ​വീ​സ് ന​ട​ത്താം. സെ​പ്തം​ബ​ർ രണ്ട് വ​രെ​യാ​ണ് ഇ​ള​വ്.

കൊവി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി പ​ത്ത് വ​രെ​യാ​ണ് സ​ർ​വീ​സി​ന് അ​നു​മ​തി. കൊ​വി​ഡ് രോ​ഗ​ഭീ​തി​യെ തു​ട​ർ​ന്ന് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നേ​ര​ത്തെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ടു ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്ര​മേ നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് യാ​ത്രാ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.

സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ ന​ട​പ​ടി. രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. ദി​വ​സേ​ന 800 ടോ​ക്ക​ണു​ക​ള്‍ വ​രെ അ​നു​വ​ദി​ക്കാ​നും തീ​രു​മാ​ന​മാ​യി. ടോ​ക്ക​ണ്‍ എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് മൂ​ന്ന് ദി​വ​സ​ത്തെ ഇ​ട​വേ​ളയെന്ന വ്യ​വ​സ്ഥ​യും നീ​ക്കി.

നിലവിൽ ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ചില്ലറ വിൽപന ശാലകൾ ഒമ്പത് മുതൽ അഞ്ച് മണി വരെയാണ് പ്രവർത്തിച്ചിരുന്നത്. ഇത് രണ്ട് മണിക്കൂർ ദീർഘിപ്പിച്ച് ഒമ്പത് മുതൽ ഏഴ് മണി വരെയാക്കി മാറ്റും.

ബാറുകളിലെ അനധികൃത മദ്യവിൽപന തടയാനും കർശന നടപടി സ്വീകരിക്കും. ഇതിനായി ബാറിൽ അനുവദിക്കുന്ന ടോക്കണുകൾ പരിശോധിക്കും. ടോക്കണുകൾക്ക് ആനുപാതികമായ മദ്യം ബാറുകൾ വെയർഹൗസിൽനിന്ന് വാങ്ങുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്.

ബെവ്ക്യൂ ആപ്പിന്റെ ഗുണം ബാറുകൾ കൊണ്ടുപോകുന്നുവെന്നും ബിവറേജ്സ് കോർപ്പറേഷന് വലിയതോതിൽ വരുമാനനഷ്ടമുണ്ടെന്നുമുള്ള വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് ബെവ്കോയ്ക്ക് അനുകൂലമായി ബെവ്ക്യൂ ആപ്പിൽ മാറ്റം വരുത്താനുള്ള നിർദേശം. ഇതോടെ വിൽപ്പന ഉയരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

Next Story

RELATED STORIES

Share it