കുടിനീരില്ലാതെ പക്ഷികള്‍: വീടുകളില്‍ വെള്ളം കരുതണമെന്ന് വനംവകുപ്പ്
കടുത്ത വേനല്‍ ചൂടിൽ പക്ഷികള്‍ ചത്തൊടുങ്ങുന്നതായി സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വീട്ടുപരിസരത്ത് ഒരുക്കണമെന്ന് വനംവകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കടുത്ത വേനല്‍ ചൂടിൽ പക്ഷികള്‍ ചത്തൊടുങ്ങുന്നതായി സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.
പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്‍പാത്രങ്ങളില്‍ വെള്ളം കരുതുന്നതാണ് ഉചിതം. വീട്ടുമുറ്റത്തോ, ടെറസിലോ, സണ്‍ഷേഡുകളിലോ ബാല്‍ക്കണികളിലോ പക്ഷികള്‍ക്ക് സൗകര്യപ്രദമായി വന്ന് ഇരിക്കാന്‍ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം ഒരുക്കി നല്‍കാം. നിത്യേന പാത്രം കഴുകി പുതിയ വെള്ളം നിറച്ചു വെക്കാന്‍ ശ്രദ്ധിക്കണം. സോപ്പോ മറ്റ് ഡിറ്റര്‍ജന്റുകളോ ഉപയോഗിച്ച് പാത്രം കഴുകരുത്. കുടിവെള്ളത്തിന് മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ ശരീരത്തില്‍ നിന്ന് അകറ്റി രോഗവിമുക്തമാവുന്നതിനും പക്ഷികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തും.
പൊതു ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്ന ചെറിയ ഒരു നീക്കം പക്ഷി സമൂഹത്തിന് അതിജീവനത്തിന് ഏറെ സഹായകരമായിരിക്കും. കുട്ടികളും യുവാക്കളും ഇക്കാര്യത്തില്‍ മുന്നോട്ടുവന്ന മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്ന് മുഖ്യവനം മേധാവി പി കെ കേശവൻ അഭ്യർത്ഥിച്ചു.
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില് മസ്ജിദുകളും ദര്ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില് കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല് 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT