Kerala

സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കുക; ഫ്രറ്റേണിറ്റി പ്രതിഷേധ സം​ഗമം സംഘടിപ്പിച്ചു

സീദ്ധീഖ് കാപ്പനെ പോലെ നിരവധി നിരപരാധികൾ ഇപ്പോഴും തടവറകളിലാണ്. അവരെ നിരുപാധികം വിട്ടയക്കും വരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകും

സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കുക; ഫ്രറ്റേണിറ്റി പ്രതിഷേധ സം​ഗമം സംഘടിപ്പിച്ചു
X

തിരുവനന്തപുരം: ഉത്തർ പ്രദേശിലെ മഥുരയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു.

യുഎപിഎ ചുമത്തി ഉത്തർപ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത സിദ്ധീഖ് കാപ്പന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ സ്ഥിതി മോശമായ സിദ്ധീഖ് കാപ്പന് അടിയന്തിര ചികിൽസ നൽകണമെന്നും , അദേഹത്തോട് കാണിക്കുന്നത് കടുത്ത അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദേഹം കൂട്ടിച്ചേർത്തു.

സീദ്ധീഖ് കാപ്പനെ പോലെ നിരവധി നിരപരാധികൾ ഇപ്പോഴും തടവറകളിലാണ്. അവരെ നിരുപാധികം വിട്ടയക്കും വരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ നബീൽ പാലോട് സ്വാഗതവും, ഷാഹിൻ നന്ദിയും രേഖപ്പെടുത്തി. അംജദ് റഹ്മാൻ, സഹൽ എന്നിവർ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it