Kerala

മുന്നാക്ക സംവരണത്തില്‍ പ്രതിഷേധം; ഡിവൈഎഫ്‌ഐ ബന്ധം ഉപേക്ഷിച്ച് വനിതാ ദലിത് നേതാവ്

ഡിവൈഎഫ്ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും ടൗണ്‍ മേഖലാ പ്രസിഡന്റുമായിരുന്ന ശ്രീകല ഗോപിയാണ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്.

മുന്നാക്ക സംവരണത്തില്‍ പ്രതിഷേധം; ഡിവൈഎഫ്‌ഐ ബന്ധം ഉപേക്ഷിച്ച് വനിതാ ദലിത് നേതാവ്
X

ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നാക്കസംവരണം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ ഡിവൈഎഫ്‌ഐ വനിതാ ദലിത് നേതാവ് രാജിവച്ചു. ഡിവൈഎഫ്ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും ടൗണ്‍ മേഖലാ പ്രസിഡന്റുമായിരുന്ന ശ്രീകല ഗോപിയാണ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. ദലിത് വിഭാഗത്തില്‍പ്പെട്ട തനിക്ക് മുന്നാക്കസംവരണത്തില്‍ പാര്‍ട്ടി നിലപാടിനോട് യോജിച്ചുപോകാനാവില്ലെന്ന് ശ്രീകല വ്യക്തമാക്കി.

താനുള്‍പ്പെടെയുള്ള ദലിത് വിഭാഗങ്ങളുടെ അവകാശ അട്ടിമറിയില്‍ പ്രതിഷേധിച്ചാണ് സംഘടനയില്‍നിന്ന് പുറത്തുപോവുന്നത്. സംഘപരിവാര്‍ അജണ്ട സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നടപ്പാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മറ്റ് പാര്‍ട്ടികളിലേക്കില്ലെന്നും മുന്നോക്ക സംവരണവിരുദ്ധ സമരങ്ങളില്‍ ഇനി സജീവമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐയിലൂടെ ഇടത് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച ശ്രീകല മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റി അംഗവും സിപിഎം ചെങ്ങന്നൂര്‍ മൂലപ്പടവ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. രാജി ഒഴിവാക്കാന്‍ ശ്രീകലയുടെമേല്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വങ്ങള്‍ കടുത്ത സമ്മര്‍ദം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it