പ്രോ വോളീബോള്‍ ലീഗ്: അഹമ്മദാബാദിനെ വീഴ്ത്തി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം
അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ പരാജയപ്പെടുത്തി ബ്ലൂ സ്‌പൈക്കേഴ്‌സ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.സ്‌കോര്‍: 10-15, 15-11 , 11-15, 15-12 , 15-12

കൊച്ചി: പ്രോ വോളീബോള്‍ ലീഗില്‍ രണ്ടാം അങ്കത്തിലും കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് തകര്‍പ്പന്‍ ജയം. ആര്‍ത്തിരമ്പിയ ആരാധകരെ ആവേശത്തിലാഴ്ത്തി അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് അഹമ്മദാബാദ് ഡിഫന്‍ ഡേഴ്സിനെ പരാജയപ്പെടുത്തി ബ്ലൂ സ്‌പൈക്കേഴ്‌സ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.സ്‌കോര്‍: 10-15, 15-11 , 11-15, 15-12 , 15-12 .സെര്‍ബിയന്‍ താരം നൊവിക്ക ഓബ്ജലിക്കയുടെ മികച്ച സ്മാഷുകളും വിക്ടറിന്റെ മനോഹരമായ ബ്ലോക്കുകളും അഹമ്മദാബാദിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യസെറ്റിന്റെ ഇടവേളയക്ക് പിരിയുമ്പോള്‍ 8-3 ന് അഹമ്മദാബാദായിരുന്നു മുന്നില്‍. എന്നാല്‍ ഇടവേളയ്ക്ക് ശേഷം പൊരുതുന്ന കൊച്ചിയെയാണ് കളത്തില്‍ കണ്ടത്. ബ്ലോക്കര്‍ രോഹിത്തിലൂടെ ടീം പലപ്പോഴും പിടിച്ചു കയറാന്‍ ശ്രമിച്ചെങ്കിലും കൃത്യതയോടെ അഹമ്മദാബാദ് പോയിന്റ് ഉയര്‍ത്തിക്കൊണ്ടിരുന്നു.ആദ്യ സെറ്റ് അഹമ്മദാബാദ് നിഷ്പ്രയാസം കൈക്കലാക്കി. രണ്ടാം സെറ്റിന്റെ തുടക്കവും അഹമ്മദാബാദിന്റെ മുന്നേറ്റത്തോടെയായിരുന്നു മല്‍സരം ആരംഭിച്ചത്. ആദ്യ സെറ്റിന് വിപരീതമായി കൊച്ചി തുടക്കം മുതലെ അക്രമം അഴിച്ചുവിട്ടു. പരിചയ സമ്പത്ത് കൈ മുതലാക്കി കളത്തിലിറങ്ങിയ അഹ്മദാബാദ് ഒപ്പം പിടിച്ചുവെങ്കിലും ഇടവേളയക്ക് പിരിയുമ്പോള്‍ രണ്ടു പോയിന്റുകള്‍ക്ക് കൊച്ചി മുന്നിലെത്തി.
അമേരിക്കന്‍ സൂപ്പര്‍ താരം ഡേവിസ് ലീ തൊടുത്ത കനത്ത സമാഷുകളാണ് കൊച്ചിക്ക് മുന്നിലെത്താന്‍ സഹായകമായത്.രണ്ടാം സെറ്റ് 15-11ന് കൊച്ചി സ്വന്തമാക്കി. മൂന്നാം സെറ്റ് ഇഞ്ചോടി്ഞ്ച് പോരാട്ടമായിരു്ന്നു. ലീഡൂകള്‍ മാറി മാറി വന്നു.ഡേവിഡ് ലീയുടെ കടുത്ത സ്മാഷുകളും മികച്ച ബ്ലോക്കുകളും കാണികളെ ഹരം കൊള്ളിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ അഹമ്മദാബാദിന്റെ സെര്‍ബിയന്‍ താരം ഒബ്ജലിക്കയും കളത്തില്‍ നിറഞ്ഞാടിയതോടെ കളി ആവേശത്തിലായി. ഒടുവില്‍ നിര്‍ണായകമായ സൂപ്പര്‍ പോയിന്റിലൂടെ മുന്നിലെത്തിയ അഹമ്മദാബാദ് മൂന്നാം സെറ്റും കൈപ്പിടിയിലാക്കി. ഇതോടെ പിന്നിലായ കൊച്ചി നാലാം സെറ്റ് ഏതു വിധേനയും പിടിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റി. തുടക്കത്തിലെ കൊച്ചി നായകന്‍ ഉക്രപാണ്ഡ്യന് പിഴച്ചു. മറുകോര്‍ട്ടില്‍ ഒബ്ജജലിക്കയും വിക്ടറും നിറഞ്ഞാടിയതോടെ അഹമ്മദാബാദ് 8 -4ന് മുന്നില്‍. സൂപ്പര്‍ പോയിന്റിന്റെ ആധിപത്യം ശരിക്കുപയോഗിച്ച കൊച്ചി, അവസാന നിമിഷങ്ങളില്‍ കളം നിറഞ്ഞാടിയതോടെ കളിയുടെ ഗതിമാറി. മികച്ച പ്ലേസിങ്ങും ഉക്രപാണ്ഡ്യന്റെ തന്ത്രങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ നാലാം സെറ്റ് കൊച്ചിക്ക് സ്വന്തമായി. ഇതോടെ അഞ്ചാം സെറ്റ് ഇരു ടീമുകള്‍ക്കും നിര്‍ണായകമായി.അഞ്ചാം സെറ്റില്‍ കൊച്ചിയുടെ തുടക്കം മികച്ചതായിരുന്നു. ആദ്യ നാല് സെറ്റുകളില്‍ നിന്നും വ്യത്യസ്തമായി അരയും തലയും മുറുക്കിയിറങ്ങിയ കൊച്ചിയെയാണ് അവസാന സെറ്റില്‍ കണ്ടത്.മികച്ച കളി പുറത്തെടുത്ത കൊച്ചി ഒടുവില്‍ സെറ്റും മല്‍സരവും സ്വന്തമാക്കി തുടര്‍ച്ചയായ രണ്ടാം വിജയം തങ്ങളുടെ അക്കൗണ്ടില്‍ എഴുതി ചേര്‍ത്താണ് കളം വിട്ടത്. കൊച്ചിയുടെ നായകന്‍ ഉക്രപാണ്ഡ്യനാണ് കളിയിലെ താരം.
RELATED STORIES
രാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMT