Kerala

സ്വകാര്യബസുകൾ ഉടൻ സർവീസ് ആരംഭിക്കും: ഗതാഗത മന്ത്രി

ബസ് സർവീസുകൾ നടത്തില്ലെന്ന സമീപനം ബസുടമകൾക്കില്ല. പ്രയാസങ്ങൾ അറിയിക്കുകയാണ് അവർ ചെയ്തത്. അത് സർക്കാർ മുഖവിലയ്ക്കെടുക്കുന്നു.

സ്വകാര്യബസുകൾ ഉടൻ സർവീസ് ആരംഭിക്കും: ഗതാഗത മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകൾ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ചില ബസുകൾ നാളെമുതൽ തന്നെ ഓടിത്തുടങ്ങും. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം, ഇന്ന് ഉച്ചവരെ 1320 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയതായും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ ഇപ്പോൾത്തന്നെ ചില സ്വകാര്യബസുകൾ ഓടുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി ബാക്കി ബസുകൾ ഓടിത്തുടങ്ങും. ബസ് സർവീസുകൾ നടത്തില്ലെന്ന സമീപനം ബസുടമകൾക്കില്ല. പ്രയാസങ്ങൾ അറിയിക്കുകയാണ് അവർ ചെയ്തത്. അത് സർക്കാർ മുഖവിലയ്ക്കെടുക്കുന്നു. അറ്റകുറ്റ പണികൾക്കുവേണ്ടിയാണ് സർവീസുകൾ വൈകുന്നത്. അത് തീർത്ത് എത്രയും വേഗത്തിൽ സർവീസ് പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

എത്രയും പെട്ടെന്ന് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് സ്വകാര്യ ബസ് ഉടമകളും വ്യക്തമാക്കി. സർക്കാറിനെ ധിക്കരിക്കാനോ വെല്ലുവിളിക്കാനോ ഇല്ല. അറ്റകുറ്റപണി തീര്‍ത്ത് ബസുകള്‍ നിരത്തിലിറക്കും. അതിനുള്ള സാവകാശം ചോദിച്ചിട്ടുണ്ട്. വരുമാന നഷ്ടമുണ്ടാകും. കൊവിഡ് കാലത്ത് സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കാനാണ് തീരുമാനമെന്നും ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഓടിത്തുടങ്ങിയ ശേഷമുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. പ്രശ്നങ്ങളെല്ലാം അനുഭാവത്തോടെ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബസ് ഉടമകള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it