Kerala

കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കും

ആരോഗ്യവകുപ്പിന്റെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ചടങ്ങ്.

കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കും
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സംസ്കരിക്കും. ആരോഗ്യവകുപ്പിന്റെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ചടങ്ങ്.

വട്ടിയൂർക്കാവ് മലമുകളിലെ പള്ളി കുരിശടിയിലാണ് സംസ്കാരം. കഴിഞ്ഞ ദിവസം ഇവിടെ മൃതദേഹം സംസ്കരിക്കാൻ ശ്രമം നടന്നെങ്കിലും പ്രദേശവാസികൾ തടഞ്ഞിരുന്നു. തുടർന്ന് മൃതദേഹം ദഹിപ്പിക്കാൻ തയ്യാറാണെന്ന് കുടുംബം സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്ന് അധികൃതർ ഇടപെട്ട് ചർച്ച നടത്തി മൃതദേഹം സംസ്ക്കരിക്കാൻ നടപടി കൈക്കൊള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it