Kerala

സിനിമ ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന: 100 രൂപ 130 ആയി; ഇന്നുമുതല്‍ പ്രാബല്യത്തില്‍

വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു 10 രൂപ മുതല്‍ 30 രൂപ വരെ നിരക്ക് കൂടും. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയാകും. ചില തീയറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി.

സിനിമ ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന: 100 രൂപ 130 ആയി; ഇന്നുമുതല്‍ പ്രാബല്യത്തില്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയറ്ററുകളില്‍ ഇന്നുമുതല്‍ വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു 10 രൂപ മുതല്‍ 30 രൂപ വരെ നിരക്ക് കൂടും. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയാകും. ചില തീയറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി. ടിക്കറ്റുകളിന്‍മേല്‍ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനു തല്‍ക്കാലം വഴങ്ങാന്‍ തീയറ്റര്‍ സംഘടനകള്‍ തീരുമാനം എടുത്തതോടെയാണിത്.

സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ നീണ്ടുപോവുകയാണ്. കോടതിവിധി സര്‍ക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാല്‍ മുന്‍കാല പ്രാബല്യത്തോടെ തിയറ്ററുകള്‍ വിനോദ നികുതി അടയ്ക്കേണ്ടി വരും. ജിഎസ്ടി നടപ്പായപ്പോള്‍, 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളില്‍ 28% എന്നു തീരുമാനിച്ചിരുന്നു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സമ്മര്‍ദത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ ഇളവു വരുത്തുകയും യഥാക്രമം 12%, 18% എന്നു പുനഃക്രമീകരിക്കുകയും ചെയ്തു.

സംസ്ഥാനത്തു സാധാരണ ടിക്കറ്റ് തുക 95 രൂപയാണ്. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപയാക്കി. ഇതിന്റെ കൂടെ 12 % ജിഎസ്ടിയും 1% പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. തദ്ദേശഭരണചട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അടിസ്ഥാനവിലയില്‍ 5% വിനോദ നികുതി ചുമത്തുകയും പിന്നീട് അതിന്റെ മേല്‍ 5% ജിഎസ്ടിയും ചേര്‍ത്ത് ഉത്തരവിറക്കുകയും ചെയ്തു. ഇതോടെ ടിക്കറ്റിന്റെ അടിസ്ഥാനവില 95ല്‍ നിന്നു 106 രൂപയായി ഉയര്‍ന്നു. ജിഎസ്ടി ഫലത്തില്‍ 18 % ആയി. ഇനി മുതല്‍ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ ആകും.

Next Story

RELATED STORIES

Share it