ജനവാസ മേഖലയിലെ കാട്ടാന ആക്രമണം തടയല്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് സര്‍ക്കാര്‍
താല്‍ക്കാലിക നടപടിയെന്ന നിലയില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആദിവാസി സെറ്റില്‍മെന്റ് കോളനികളില്‍ 13 അതിര്‍ത്തി വേലികള്‍ സ്ഥാപിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
BY TMY12 Oct 2021 3:19 PM GMT

X
TMY12 Oct 2021 3:19 PM GMT
കൊച്ചി:ജനവാസ മേഖലയിലെ കാട്ടാന ആക്രമണം തടയാനുള്ള നടപടികള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മലയാറ്റൂരില്‍ വനപ്രദേശത്തിനടുത്ത് കാട്ടാന ആക്രമണത്തെ തുടര്‍ന്നു നടപടിയാവശ്യപ്പെട്ടു പൗരസമിതിയാണ് കോടതിയെ സമീപിച്ചത്. കാതമംഗലം, കോട്ടപ്പടി പ്രദേശത്ത് കാട്ടാന ആക്രമണത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു കോടതി വനം വകുപ്പിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.
താല്‍ക്കാലിക നടപടിയെന്ന നിലയില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആദിവാസി സെറ്റില്‍മെന്റ് കോളനികളില്‍ 13 അതിര്‍ത്തി വേലികള്‍ സ്ഥാപിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളില്‍ വ്യാപകമായ നാശനഷ്ടമാണ് വരുത്തിയിട്ടുള്ളതെന്നും ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.
Next Story
RELATED STORIES
പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍...
19 May 2022 9:12 AM GMTപാത ഇരട്ടിപ്പിക്കല്‍: 20 ട്രെയിനുകള്‍ റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMT