Kerala

കേരളത്തിലെ സാഹചര്യം പരമാവധി മുതലാക്കും: പി എസ് ശ്രീധരന്‍ പിള്ള

ശബരിമല സംഭവത്തെ തുടര്‍ന്ന് യുഡിഎഫിന്റെ നിഷ്‌ക്രിയത്വവും എല്‍ഡിഎഫിന്റെ അക്രമ സ്വഭാവവും ചേര്‍ന്ന് കേരളത്തെ ഒരു കലാപ ഭുമിയാക്കി മാറ്റുകയായിരുന്നു.ഇത് കൈമുതലാക്കിക്കൊണ്ട് സാഹചര്യത്തെ അനുകുലമാക്കി മാറ്റാനുളള ശ്രമം നടത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തിലെ സാഹചര്യം പരമാവധി മുതലാക്കും: പി എസ് ശ്രീധരന്‍ പിള്ള
X
കൊച്ചി: നിലവില്‍ കേരളത്തിലെ സാഹര്യം എന്‍ഡിഎയക്ക് അനൂകുലമാണെന്നും ഈ സാഹചര്യം പരമാവധി മുതലാക്കാനാണ് എന്‍ഡിഎയുടെ തീരുമാനമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ പിള്ള. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാന്‍ പോകന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎക്ക് നിരവധി സീറ്റുകള്‍ നേടാവുമെന്നാണ് യോഗത്തില്‍ വിലയിരുത്തിയത്. ശബരി മല സംഭവത്തെ തുടര്‍ന്ന് യുഡിഎഫിന്റെ നിഷ്‌ക്രിയത്വവും എല്‍ഡിഎഫിന്റെ അക്രമ സ്വഭാവവും ചേര്‍ന്ന് കേരളത്തെ ഒരു കലാപ ഭുമിയാക്കി മാറ്റുകയായിരുന്നു.ഇത് കൈമുതലാക്കിക്കൊണ്ട് സാഹചര്യത്തെ അനുകുലമാക്കി മാറ്റാനുളള ശ്രമം നടത്തും. എന്‍ഡിഎയക്ക് വന്നു ചേര്‍ന്നിട്ടുള്ള സുവര്‍ണാവസരമാണെന്ന് താന്‍ പറയുന്നില്ല. കാരണം പദങ്ങള്‍ സൂക്ഷിച്ചുവേണം ഉപയോഗിക്കാന്‍ എന്നുള്ളതുകൊണ്ട് അതു പറയുന്നില്ല. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ രാഷ്ട്രീയത്തിന് അനൂകുലമായി കേരളത്തെയും മാറ്റാനാണ് ലക്ഷ്യം. അതിന് അനുകൂലമായ ഒരുപാട് സാഹചര്യം ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. മാധ്യമങ്ങളുടെ സഹായം കൂടിയുണ്ടെങ്കില്‍ ഒട്ടേറെ സീറ്റുകളില്‍ എന്‍ഡിഎയക്ക് ജയിക്കാന്‍ സാധിക്കും. സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി സംഘടനാ സംവിധാനങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഫെബ്രുവരി 20 നുളളില്‍ വിവിധ ഘടക കക്ഷികള്‍ ഒത്തുചേര്‍ന്ന് ലോക്‌സഭാ കണ്‍വെന്‍ഷന്‍ നടത്തും.ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിലപാടിനെതിരെ ഗവര്‍ണര്‍ക്ക് നല്‍കാനായി നടത്തിയ ഒരു കോടി ഒപ്പു ശേഖരണത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്. ഈ ശേഖരിച്ച ഒപ്പുകള്‍ ഈ മാസം 17 ന് ഗവര്‍ണര്‍ക്ക് എന്‍ഡിഎ നേതാക്കള്‍ സമര്‍പ്പിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Next Story

RELATED STORIES

Share it