Kerala

നിയമ പോരാട്ടത്തിനൊടുവില്‍ പ്രീതാ ഷാജിക്കും കുടുംബത്തിനും വിജയം; വീടും പുരയിടവും ലേലം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

സത്യവും നീതിയും വിജയിച്ചുവെന്ന് പ്രീത ഷാജി. വിജയം എല്ലാ സര്‍ഫാസി ഇരകള്‍ക്കും സമര്‍പ്പിക്കുകയാണ്.വിഷയത്തിലെ സത്യാവസ്ഥ തിരിച്ചറിഞ്ഞ് തങ്ങളുടെ പോരാട്ടത്തിനൊപ്പം നിന്ന മാധ്യമങ്ങള്‍ക്കും പിന്തുണച്ചവര്‍ക്കും ഒരു പാട് നന്ദിയുണ്ടെന്നും പ്രീതാഷാജി പറഞ്ഞു.

നിയമ പോരാട്ടത്തിനൊടുവില്‍ പ്രീതാ ഷാജിക്കും കുടുംബത്തിനും വിജയം; വീടും പുരയിടവും ലേലം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി
X
കൊച്ചി: കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ പ്രീതാ ഷാജിയും കുടുംബവും നടത്തിയ നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ വിജയം.പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.43 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ വീടും സ്വത്തും പ്രീതാഷാജിക്ക് കൈവശം എടുക്കാമെന്ന് കോടതി ഉത്തരവിട്ടു. വീടും വസ്തുവും ലേലത്തില്‍ വാങ്ങിയ രതീഷിന് 1,89,000 രൂപ നല്‍കണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. പണം നല്‍കാന്‍ ഒരുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.ഒരു മാസത്തിനുള്ളില്‍ പണം കെട്ടിവെച്ചാല്‍ വീട് പ്രീതാഷാജിക്കു വിട്ടു നല്‍കാനാണ് കോടതി ഉത്തരവായിരിക്കുന്നത്.സുഹൃത്തിന് ജാമ്യംനിന്നതിന്റെ പേരില്‍ വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ജപ്തി നേരിട്ട പ്രീത ഷാജിയും കുടുംബവും നിരന്തരപോരാട്ടത്തിനൊടുവില്‍ നിവൃത്തിയില്ലാതെ അടുത്തിടെ വീടിന്റെ താക്കോല്‍ കോടതി നിര്‍ദേശ പ്രകാരം കൈമാറിയിരുന്നു. ഇതിനു ശേഷവും തുടര്‍ന്ന് നിയമ പോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ വിജയം നേടിയിരിക്കുന്നത്. ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭര്‍ത്താവ് എം വി ഷാജി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി.2005ലാണ് ട്രിബൂണല്‍ വിധി നടപ്പാക്കാന്‍ നിര്‍ദേശിച്ചത്. മൂന്നുവര്‍ഷത്തെ കാലാവധിക്കുള്ളില്‍ വിധി നടപ്പാക്കണമെന്ന വ്യവസ്ഥ ബാങ്ക് പാലിച്ചില്ലെന്നും ഒമ്പതുവര്‍ഷം കഴിഞ്ഞ് 2018ലാണ് വസ്തു ലേലത്തില്‍ വിറ്റതെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.


അതേ സമയം ഭൂമി ലേലത്തില്‍ പിടിച്ച രതീഷിന്റെ ഹരജി ഹൈക്കോടതി തള്ളി.ഹൈക്കോടതി വിധിയില്‍ ഒരു പാടൂ സന്തോഷമുണ്ടെന്നും സത്യവും നീതിയും വിജയിച്ചുവെന്ന്് പ്രീത ഷാജി തേജസ് ന്യൂസിനോടു പറഞ്ഞു. ഈ വിജയം എല്ലാ സര്‍ഫാസി ഇരകള്‍ക്കും സമര്‍പ്പിക്കുകയാണ്.വിഷയത്തിലെ സത്യാവസ്ഥ തിരിച്ചറിഞ്ഞ് തങ്ങളുടെ പോരാട്ടത്തിനൊപ്പം നിന്ന മാധ്യമങ്ങള്‍ക്കും പിന്തുണച്ചവര്‍ക്കും ഒരു പാട് നന്ദിയുണ്ടെന്നും പ്രീതാഷാജി പറഞ്ഞു.കോടതി നിര്‍ദേശിച്ച പ്രകാരം പണം അടച്ച് വീടും വസ്തുവും തിരിച്ചെടുക്കുമെന്നൂം മാര്‍ച്് 15 നുള്ളില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുമെന്നും പ്രീതാ ഷാജി കൂട്ടിച്ചേര്‍ത്തു.1994ല്‍ സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്ന പ്രീതാ ഷാജിയുടെ കുടുംബം 2.7 കോടി രൂപയുടെ കടക്കെണിയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു. 18.5 സെന്റ് വരുന്ന കിടപ്പാടം കേവലം 37.5 ലക്ഷം രൂപക്കാണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ (ഡിആര്‍ടി) ലേലത്തില്‍ വിറ്റത്. ഇതിനെ ചോദ്യം ചെയ്താണ് പ്രീതാ ഷാജിയും കുടുംബവും ഹൈക്കോടതിയെ സമീപിച്ചത്.



Next Story

RELATED STORIES

Share it