Kerala

കൊവിഡ് പ്രതിസന്ധി; പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരിക്കും

ഭൂരിഭാഗം പ്രവാസികളും ജോലി നഷ്ടപ്പെട്ടാണ് നാട്ടിലേക്ക് എത്തുന്നത്. ഇവർക്കെല്ലാം ഉൽപാദന നിർമാണമേഖലയ്ക്കൊപ്പം സേവനമേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും സഹായംകിട്ടും.

കൊവിഡ് പ്രതിസന്ധി; പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരിക്കും
X

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് പ്രവാസികൾ കൂട്ടത്തോട് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിൽ പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരിക്കുന്നു. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ 4.75 ലക്ഷം പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭൂരിഭാഗം പ്രവാസികളും ജോലി നഷ്ടപ്പെട്ടാണ് നാട്ടിലേക്ക് എത്തുന്നത്. ഇവർക്കെല്ലാം ഉൽപാദന നിർമാണമേഖലയ്ക്കൊപ്പം സേവനമേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും സഹായംകിട്ടും. ഇതിനായി നിലവിലുള്ള പദ്ധതി ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചു വിപുലീകരിക്കും. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലാണ് സമഗ്ര പുനരധിവാസത്തിന് പദ്ധതിയൊരുങ്ങുന്നത്.

പ്രവാസികൾ കൂടുതലായി മടങ്ങിയെത്തിയ മേഖലകൾ കേന്ദ്രീകരിച്ചു പദ്ധതികൾക്ക് പ്രചാരംനൽകും. 2019-20 സാമ്പത്തികവർഷം 1043 പേരാണ് പുനരധിവാസപദ്ധതി ഉപയോഗപ്പെടുത്തിയത്.

Next Story

RELATED STORIES

Share it