പ്രവാസി ലീഗ് നേതാവ് എസ് വി അബ്ദുല്ല നിര്യാതനായി

X
NSH15 Jan 2021 1:00 AM GMT
പയ്യോളി: പ്രവാസി ലീഗിന്റെ അഖിലേന്ത്യാ ട്രഷററും യുഡിഎഫ് പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാനുമായ ഇരിങ്ങല്‍ കോട്ടയ്ക്കല്‍ സീതിവീട്ടില്‍ എസ് വി അബ്ദുല്ല (73) നിര്യാതനായി. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, മുസ്‌ലിം ലീഗ് പയ്യോളി പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: പി വി ആയിഷ. മക്കള്‍: ശിഹാദ് (മസ്‌കത്ത്), വഹീദ, ഷഹീദ, ഷഫീദ. മരുമക്കള്‍: നിസാര്‍, സാജിദ് (ഇരുവരും മസ്‌കത്ത്), സത്താര്‍ (കോഴിക്കോട്), നജീബ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് കോട്ടയ്ക്കല്‍ ജലാല്‍ പള്ളിയില്‍.
Next Story