Kerala

പോക്കറിന്റെ നിര്യാണത്തില്‍ പ്രവാസി ഫോറം കേരള അനുശോചിച്ചു

പോക്കറിന്റെ നിര്യാണത്തില്‍ പ്രവാസി ഫോറം കേരള അനുശോചിച്ചു
X

കോട്ടയം: കേരള പ്രവാസി ഫോറത്തിന്റെ ആദ്യകാല വയനാട് ജില്ലാ പ്രസിഡന്റും എസ്ഡിടിയു ജില്ലാ പ്രസിഡന്റുമായിരുന്ന ചെറ്റപ്പാലം തമ്മട്ടാന്‍ പോക്കര്‍ (67) ന്റെ നിര്യാണത്തില്‍ പ്രവാസി ഫോറം കേരള സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വയനാട് ജില്ലയില്‍ പ്രവാസി ഫോറത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയും വളരെ ആത്മാര്‍ഥമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിയോഗം സംഘടനയ്ക്ക് വലിയ നഷ്ടമാണ്.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതോടൊപ്പം പരേതന്റെ സന്തോഷകരമായ പരലോക ജീവിതത്തിനായി പ്രാര്‍ഥിക്കുന്നതായും പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം പറക്കാടന്‍ എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it