Kerala

മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതോല്‍പ്പാദനം നിലച്ച സംഭവം; വൈദ്യുതി മന്ത്രി റിപോര്‍ട്ട് തേടി

മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതോല്‍പ്പാദനം നിലച്ച സംഭവം; വൈദ്യുതി മന്ത്രി റിപോര്‍ട്ട് തേടി
X

ഇടുക്കി: മൂലമറ്റം പവര്‍ഹൗസില്‍ ആറ് ജനറേറ്ററുകളും പ്രവര്‍ത്തനരഹിതമായി വൈദ്യുതോല്‍പ്പാദനം നിലച്ച സംഭവത്തില്‍ ഉന്നതതല റിപോര്‍ട്ട് തേടിയതായി സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇതിനായി വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെയും ചീഫ് എന്‍ജിനീയറെയും ചുമതലപ്പെടുത്തി. മൂലമറ്റം വൈദ്യുതി നിലയത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രവര്‍ത്തനം നിലച്ച് 70 മിനിട്ടിനുള്ളില്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനായി.

മൂലമറ്റം പവര്‍ഹൗസിലെ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. കൂടുതല്‍ വൈദ്യുത ഉപഭോഗമുള്ള സമയത്താണ് അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത്. ഈ സമയം സംസ്ഥാനത്ത് ആവശ്യമായി വന്ന വൈദ്യുതി കേന്ദ്ര പൂളില്‍നിന്നും ലഭ്യമാക്കിയതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടായില്ല. ഇനി ഇത്തരം സംഭവം ഉണ്ടാവാതിരിക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി അശോക്, കെഎസ്ഇബി ഡയറക്ടര്‍മാരായ ആര്‍ സുകു, സിജി ജോസ്, ചീഫ് എന്‍ജിനീയര്‍ രാജന്‍ ജോസ്, പവര്‍ഹൗസ് ജനറേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഷാജി കെ മാത്യു എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it