Kerala

കാനത്തിനെതിരേ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ചയാളെയാണ് നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമയെ തിരിച്ചറിയുകയും ചോദ്യംചെയ്യുകയും ചെയ്തതിനു പിന്നാലെയാണിത്. നാലംഗസംഘമാണ് പോസ്റ്റര്‍ ഒട്ടിച്ചത്.

കാനത്തിനെതിരേ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയില്‍
X

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്റര്‍ ഒട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായി. പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ചയാളെയാണ് നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമയെ തിരിച്ചറിയുകയും ചോദ്യംചെയ്യുകയും ചെയ്തതിനു പിന്നാലെയാണിത്. നാലംഗസംഘമാണ് പോസ്റ്റര്‍ ഒട്ടിച്ചത്. അമ്പലപ്പുഴ സ്വദേശിയായ അനന്തു മഹേശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവര്‍ സഞ്ചരിച്ചത്. സംഭവം നടന്ന സമയത്ത് അനന്തുവായിരുന്നില്ല വാഹനമോടിച്ചതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഒരു സുഹൃത്ത് വാഹനം കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഇദ്ദേഹം പോലിസിനോടു പറഞ്ഞത്. തുടര്‍ന്നാണ് വാഹനമോടിച്ചയാളെ കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാര്‍ പരിശോധിക്കുകയും കാര്‍ ഓടിച്ചയാളെ ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ട്. സിപിഐ പാര്‍ട്ടി ഓഫിസിന്റെ ചുമരില്‍ ഉള്‍പ്പെടെ ആലപ്പുഴ നഗരത്തിലെ മൂന്നിടങ്ങളിലാണ് കാനത്തിനെതിരായ പോസ്റ്റര്‍ കണ്ടെത്തിയത്. കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ, എല്‍ദോ എംഎല്‍എ, രാജു സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളോടെ തിരുത്തല്‍വാദികള്‍ സിപിഐ അമ്പലപ്പുഴ എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് എസ്പിക്ക് പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലിസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

Next Story

RELATED STORIES

Share it