Kerala

പോലിസുകാരുടെ വോട്ട് തിരിമറി: ക്രിമിനല്‍ കേസെടുക്കാന്‍ സാധ്യത

വോട്ട് തിരിമറി സ്ഥിരീകരിച്ചുകൊണ്ടുള്ള സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ്കുമാറിന്റെ റിപോർട്ട് പോലിസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കൈമാറിയത്.

പോലിസുകാരുടെ വോട്ട് തിരിമറി: ക്രിമിനല്‍ കേസെടുക്കാന്‍ സാധ്യത
X

തിരുവനന്തപുരം: പോലിസുകാരുടെ തപാല്‍ വോട്ടുകള്‍ അട്ടിമറിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സാധ്യത.ഇതുസംബന്ധിച്ച ശുപാര്‍ശ മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ ഇന്നു സംസ്ഥാന പോലിസ് മേധാവിക്കു നല്‍കും. ഇതോടെ പോലിസുകാര്‍ക്കെതിരേ വകുപ്പുതല നടപടി ഉറപ്പായി.

സംസ്ഥാന ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയാവും സിഇഒ നല്‍കുമെന്നാണറിയുന്നത്. നടപടി സംസ്ഥാന പോലിസ് മേധാവിക്കു തന്നെ സ്വീകരിക്കാമെന്ന നിലപാടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കുള്ളത്.

വോട്ട് തിരിമറി സ്ഥിരീകരിച്ചുകൊണ്ടുള്ള സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ്കുമാറിന്റെ റിപോർട്ട് പോലിസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കൈമാറിയത്. ക്രമക്കേടുകള്‍ സ്ഥിരീകരിച്ചതായും തുടരന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടിനൊപ്പമുള്ള ഡിജിപിയുടെ ശുപാര്‍ശ കത്തില്‍ സൂചിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it