Kerala

പോപുലര്‍ഫ്രണ്ട് പ്രളയപുനരധിവാസ പദ്ധതി: ഇടുക്കിയില്‍ 21 വീടുകളുടെ ശിലാസ്ഥാപനവും വയനാട്ടില്‍ 8 വീടുകളുടെ താക്കോല്‍ദാനവും ഈമാസം

ഒന്നര ഏക്കര്‍ സ്ഥലത്ത് 21 വീടുകളും കമ്മ്യൂണിറ്റി സെന്ററും അടങ്ങുന്ന ഹില്‍വാലി പ്രോജക്ട് ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയിലാണ് നടപ്പാക്കുന്നത്. ഹില്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ഈമാസം 9 ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നിര്‍വഹിക്കും.

പോപുലര്‍ഫ്രണ്ട് പ്രളയപുനരധിവാസ പദ്ധതി: ഇടുക്കിയില്‍ 21 വീടുകളുടെ ശിലാസ്ഥാപനവും വയനാട്ടില്‍ 8 വീടുകളുടെ താക്കോല്‍ദാനവും ഈമാസം
X

കോഴിക്കോട്: 2018 ആഗസ്തിലെ പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച ജില്ലകള്‍ കേന്ദ്രീകരിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപംകൊടുത്ത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയില്‍ നടപ്പാക്കുന്ന ഹില്‍വാലി പ്രോജക്ടിന്റെ ശിലാസ്ഥാപനവും വയനാട് ജില്ലയില്‍ പൂര്‍ത്തിയായ ഭവനപദ്ധതികളുടെ ഉദ്ഘാടനവും ഈമാസം നിര്‍വഹിക്കും. ഒന്നര ഏക്കര്‍ സ്ഥലത്ത് 21 വീടുകളും കമ്മ്യൂണിറ്റി സെന്ററും അടങ്ങുന്ന ഹില്‍വാലി പ്രോജക്ട് ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയിലാണ് നടപ്പാക്കുന്നത്. ഹില്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ഈമാസം 9 ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നിര്‍വഹിക്കും.

പ്രസ്തുത ചടങ്ങില്‍ ജനപ്രതിനിധികളും വിവിധ മത, സാമുദായിക, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ പത്തുവീടുകളാണ് നിര്‍മിക്കുന്നത്. ഓരോ ഗുണഭോക്താക്കള്‍ക്കും രണ്ട് കിടപ്പുമുറികളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള വീടാണ് ലഭ്യമാക്കുന്നത്. ഏകദേശം 1.21 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ആറുമാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വയനാട് ജില്ലയില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 8 വീടുകളുടെ താക്കോല്‍ദാനം ഈമാസം 30ന് നടക്കും.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രളയപുനരധിവാസ പദ്ധതികളുടെ ഭാഗമായി 11 ജില്ലകളിലായി 54 വീടുകള്‍ നിര്‍മിച്ചുനല്‍കും. ഇതില്‍ 16 പേര്‍ക്ക് ഭൂമി വാങ്ങി വീട് വച്ചു നല്‍കുകയാണ്. 3.33 കോടി രൂപയുടെ ഭവനപദ്ധതിയാണ് നടപ്പാക്കുന്നത്. 91 വീടുകളുടെ അറ്റകുറ്റപ്പണികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 53.74 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഇതിനുപുറമേ വിവിധ ജില്ലകളില്‍ ജീവനോപാധി നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 4.54 ലക്ഷം രൂപ ചെലവഴിച്ചു. ഭക്ഷണക്കിറ്റ് (55.85 ലക്ഷം), വീട്ടുപകരണങ്ങള്‍ (14.82 ലക്ഷം), ചികില്‍സാസഹായം (ഒരുലക്ഷം) തുടങ്ങിയവയും വിതരണം ചെയ്തു.

സംസ്ഥാന സമിതിയുടെ മേല്‍നോട്ടത്തില്‍ ജില്ലകളില്‍ രൂപീകരിച്ച ഉപസമിതികളാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. 2018 ആഗസ്തില്‍ സംസ്ഥാനം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയുടെ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും തുടര്‍ന്ന് നടന്ന അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും പ്രാദേശികതലത്തില്‍ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തിരുന്നു. ഇതിനുപുറമേ വീട്ടുപകരണങ്ങളും വിതരണം ചെയ്തിരുന്നു. ആറുമാസംകൊണ്ട് മുഴുവന്‍ പുനരധിവാസ പദ്ധതികളും പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it