എന്‍ആര്‍സി അടിച്ചേല്‍പ്പിച്ചാല്‍ അനുസരിക്കില്ല: ഒഎംഎ സലാം

അസമില്‍ നടന്ന പൗരത്വ രജിസ്റ്ററിനെ ജനങ്ങളെ ബോധവല്‍ക്കരിച്ചും രേഖകളുണ്ടാക്കാന്‍ സഹായിച്ചുമാണ് പ്രതിരോധിച്ചതെങ്കില്‍, അത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെങ്കില്‍ അനുസരിക്കാന്‍ സൗകര്യമില്ലെന്ന് പ്രഖ്യാപിച്ച് അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ആര്‍സി അടിച്ചേല്‍പ്പിച്ചാല്‍ അനുസരിക്കില്ല: ഒഎംഎ സലാം

മഞ്ചേരി: അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് അനുസരിക്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഒഎംഎ സലാം പറഞ്ഞു. 'ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക' എന്ന ദേശീയ കാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച ജാഗ്രത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലല്‍ അസമില്‍ നടന്ന പൗരത്വ രജിസ്റ്ററിനെ ജനങ്ങളെ ബോധവല്‍ക്കരിച്ചും രേഖകളുണ്ടാക്കാന്‍ സഹായിച്ചുമാണ് പ്രതിരോധിച്ചതെങ്കില്‍, അത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെങ്കില്‍ അനുസരിക്കാന്‍ സൗകര്യമില്ലെന്ന് പ്രഖ്യാപിച്ച് അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്‍ മജീദ് ഖാസിമി, പി പി റഫീഖ്, പി അബ്ദുല്‍ അസീസ്, ഉണ്ണി മുഹമ്മദ് കുരിക്കള്‍ എന്നിവര്‍ സംസാരിച്ചു
RELATED STORIES

Share it
Top