- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഷ്ട്രീയക്കാർ പറയുന്നവരെ പ്രതികളാക്കുന്നു; പോലിസിനെതിരേ പന്ന്യൻ രവീന്ദ്രൻ
കൊലപാതകങ്ങള്‍ നടത്തുന്ന പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പ്രതിപട്ടിക തയ്യാറാക്കുന്ന അവസ്ഥക്ക് മാറ്റം വരണം.
തിരുവനന്തപുരം: കേരളാ പോലിസിനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. പോലിസ് പലപ്പോഴും രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും പറയുന്നവരെ പ്രതികളാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മതസംഘടനകളും രാഷട്രീയ പാർട്ടികളും നൽകുന്ന പേരുവെച്ച് കേസ് ഒതുക്കുന്ന ഏർപ്പാട് പലപ്പോഴും നടക്കാറുണ്ട്. അത് കൂടിക്കൂടി വരികയാണ്. അത് ആപത്താണ്. ചില പോലിസ് ഉദ്യോഗസ്ഥർ അതിനുവേണ്ടി മാത്രം നിൽക്കുന്ന ആളുകളാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ- രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ എഐവൈഎഫ് സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകങ്ങള്‍ നടത്തുന്ന പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പ്രതിപട്ടിക തയ്യാറാക്കുന്ന അവസ്ഥക്ക് മാറ്റം വരണം. ഇത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടുവാന്‍ അവസരം നല്‍കും. കേരളത്തിലെ ഇടതു ഗവണ്‍മെന്‍റിന് കളങ്കം ചാര്‍ത്താൻ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണ് കേരളത്തില്‍ രാഷ്ട്രീയത്തിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെന്ന് പന്ന്യൻ ആരോപിച്ചു.
നാട്ടിൽ കൊലപാതകങ്ങൾ തടയാൻ കൃത്യമായ ഇടപെടൽ ഉണ്ടാകണം. പോലിസ് ഇക്കാര്യത്തിൽ കർശനമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പന്ന്യന്റെ പ്രതികരണം.
ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾ കഴിഞ്ഞിട്ട് നാല് ദിവസം പിന്നിട്ടെങ്കിലും പ്രതികളെ പിടികൂടാൻ പോലിസിനായിട്ടില്ല. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർ ഇപ്പോഴും ഒളിവിലണ്. ഷാന്റെയും രഞ്ജിത്തിന്റെയും കൊലപാതകങ്ങൾക്കു പിന്നിൽ ഉന്നതതല ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT