കാണാതായ പെണ്‍കുട്ടിയെ തേടി പോയ പോലിസ് സംഘത്തിന്റെ വാഹനം കോയമ്പത്തൂരില്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു
പെണ്‍കുട്ടിയുടെ ബന്ധു ഹരിനാരായണന്‍ ആണ് മരിച്ചത്.കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ എ എസ് ഐ വിനായകന്‍,സീനിയര്‍ സി പി ഒമാരായ രാജേഷ്,അനില്‍,സിപിഒ ഡിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത് സംബന്ധിച്ച് അന്വേഷണത്തിനായി് തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു സംഘം.പെണ്‍കുട്ടിയെ തിരിച്ചറിയുന്നതിനായി പോലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഹരിനാരായണന്‍,വിനു എന്നിവരെ ഒപ്പം കൂട്ടുകയായിരുന്നു. കോയമ്പത്തൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയും തുടര്‍ന്ന് ഇവരുടെ വാഹനം നിയന്ത്രണം വിട്ട് റോഡിന്റെ കൈവരിയില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് വിവരം.ഹരിനാരായണനാണ് വാഹനം ഓടിച്ചിരുന്നത്.പരിക്കേറ്റ എ എസ് ഐ വിനായകന്റെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്കും സാരമുള്ളതാണെങ്കിലും അത്ര ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഡിനിലിനെയും രാജേഷിനെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി.അപകട വിവരമറിഞ്ഞ് കൊച്ചിയില്‍നിന്നും കുടുതല്‍ പോലിസ് സംഘം കോയമ്പൂത്തിരേലക്ക് തിരിച്ചിട്ടുണ്ട്.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT