Kerala

സന്നിധാനത്ത് പോലിസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് സ്വദേശി ബിജുവാണ് മരിച്ചത്. മലപ്പുറം എംഎസ്പി ക്യാമ്പിലെ പോലിസ് ഉദ്യോഗസ്ഥനാണ്.

സന്നിധാനത്ത് പോലിസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
X

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി സി കെ ബിജുവാണ് മരിച്ചത്. മലപ്പുറം എംഎസ്പി ക്യാമ്പിലെ പോലിസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ദിവസമാണ് ശബരിമല ഡ്യൂട്ടിക്കെത്തിയത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സി കെ ബിജുവിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Next Story

RELATED STORIES

Share it