Kerala

ക്രമസമാധാന തകർച്ച: പോലിസ് ഉന്നതതലയോഗം ചേരുന്നു

യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ പ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തര പേപ്പറും വ്യാജസീലും കണ്ടെത്തിയ സംഭവത്തില്‍ പോലിസ് നിയമോപദേശം തേടും. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസെടുക്കുന്നതില്‍ തീരുമാനം എടുക്കുക.

ക്രമസമാധാന തകർച്ച: പോലിസ് ഉന്നതതലയോഗം ചേരുന്നു
X

തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലിസ് ഉന്നതതല യോഗം ചേരുന്നു. ഡിജിപിയുടെ നേതൃത്വത്തിൽ പോലിസ് ട്രെയിനിങ് കോളജിൽ യോഗം ആരംഭിച്ചു. പോലിസ് സേനക്കെതിരെ വ്യാപക അക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചതെങ്കിലും യൂനിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അക്രമമാവും യോഗത്തിലെ പ്രധാന ചർച്ചാാ വിഷയം.

പോലിസിനെതിരേ ഉയരുന്ന പേരുദോഷം ഇല്ലായ്മ ചെയ്യാനുള്ള നടപടികൾ യോഗം ചർച്ച ചെയ്യും. കാംപസുകളിലെ അക്രമ പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള നടപടികളും ഉയർന്നു വന്നേക്കും. ഡിജിപി മുതൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുമായി ഡിജിപി വീഡിയോ കോൺഫറൻസിങ് നടത്തും.

അതിനിടെ, യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ പ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തര പേപ്പറും വ്യാജസീലും കണ്ടെത്തിയ സംഭവത്തില്‍ പോലിസ് നിയമോപദേശം തേടും. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസെടുക്കുന്നതില്‍ തീരുമാനം എടുക്കുക. സംഭവത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. വൈസ് ചാന്‍സലറോടാണ് ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയത്. പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗവർണറെ കാണും.

യൂനിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരേ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു വിന്റെ അനിശ്ചിതകാല സമരവും സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുകയാണ്. അതിനിടെ, അറസ്റ്റിലായ പ്രതികൾക്കായി പോലിസ് കസ്റ്റഡി അപേക്ഷയും നൽകും.

Next Story

RELATED STORIES

Share it