Kerala

ദിലീപിന് എതിരെയുള്ള വാർത്തയിൽ റിപോർട്ടർ ടിവിക്കെതിരേ സ്വമേധയാ കേസെടുത്ത് പോലിസ്

കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചർച്ച സംഘടിപ്പിച്ചതായി എഫ്‌ഐആറിൽ പറയുന്നു.

ദിലീപിന് എതിരെയുള്ള വാർത്തയിൽ റിപോർട്ടർ ടിവിക്കെതിരേ സ്വമേധയാ കേസെടുത്ത് പോലിസ്
X

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ റിപോർട്ടർ ടിവിക്കെതിരേ സ്വമേധയാ കേസെടുത്ത് പൊലിസ്. 228 എ 3 വകുപ്പ് ചുമത്തിയാണ് കേരളാ പോലിസിലെ സൈബർ വിഭാഗം സ്വമേധയാ കേസെടുത്തത്. റിപോർട്ടർ ടിവി ചീഫ് എഡിറ്റർ എം വി നികേഷ് കുമാറിനും റിപോർട്ടർ ടിവിക്കും എതിരെയാണ് കേസ്.

കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചർച്ച സംഘടിപ്പിച്ചതായി എഫ്‌ഐആറിൽ പറയുന്നു. റിപോർട്ടർ ലൈവ് വെബ്‌സൈറ്റിൽ നടി ആക്രമണ കേസുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചതിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്റെ നിർണായക വെളിപ്പെടുത്തൽ പുറത്തുകൊണ്ടുവന്നത് റിപോർട്ടർ ടിവിയാണ്. വിഷയത്തിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Next Story

RELATED STORIES

Share it