Kerala

പോലിസില്‍ നിന്നുണ്ടാകേണ്ടത് പരിഷ്‌കൃത സമൂഹത്തിലെ പെരുമാറ്റമെന്ന് ഹൈക്കോടതി

മോശമായ സംബോധനകള്‍ വിലക്കി സര്‍ക്കുലര്‍ പുറപ്പടുവിക്കണമെന്നു സംസ്ഥാന പോലിസ് മേധാവിക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്വീകരിച്ച നടപടി സംബന്ധിച്ചു രണ്ടാഴ്ചക്കുള്ളില്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. പോലിസ് സേനയിലെ ഏതെങ്കിലും വ്യക്തികള്‍ മോശമായ പദപ്രയോഗം നടത്തുന്നത് ഭരണ ഘടന നല്‍കുന്ന ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി

പോലിസില്‍ നിന്നുണ്ടാകേണ്ടത് പരിഷ്‌കൃത സമൂഹത്തിലെ പെരുമാറ്റമെന്ന് ഹൈക്കോടതി
X

കൊച്ചി:പരിഷ്‌കൃത സമൂഹത്തിലെ പെരുമാറ്റമാണ് പോലിസ് അധികാരികളില്‍ നിന്നുണ്ടാവേണ്ടതെന്നും പോലിസിന്റെ എടാ, പോടാ വിളിക്കു പിന്നിലെ മനഃശാസ്ത്രം എന്താണെന്നു ഹൈക്കോടതി. പൗരന്‍മാരെ ബഹുമാനിക്കാത്ത രീതിയിലുള്ള സംബോധനകള്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂര്‍ ചേര്‍പ്പ് സ്വദേശി അനില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിവിധ നിരീക്ഷണങ്ങളുണ്ടായത്.മോശമായ സംബോധനകള്‍ വിലക്കി സര്‍ക്കുലര്‍ പുറപ്പടുവിക്കണമെന്നു സംസ്ഥാന പോലിസ് മേധാവിക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

സ്വീകരിച്ച നടപടി സംബന്ധിച്ചു രണ്ടാഴ്ചക്കുള്ളില്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. പോലിസ് സേനയിലെ ഏതെങ്കിലും വ്യക്തികള്‍ മോശമായ പദപ്രയോഗം നടത്തുന്നത് ഭരണ ഘടന നല്‍കുന്ന ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. മോശമായ പദപ്രയോഗങ്ങള്‍ മനസാക്ഷിക്ക് നിരക്കാത്തതാണ്. മോശം പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ ധാര്‍മികതയ്ക്ക് എതിര്‍ നില്‍ക്കുന്നവരാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൗരന്‍മാര്‍ക്കെതിരെ മോശമായ പദപ്രയോഗം നടത്തുന്നത് പ്രോല്‍സാഹിപ്പിക്കാനാവില്ല.

പരിഷ്‌കൃത സമൂഹത്തിലെ പെരുമാറ്റമാണ് പോലിസ് അധികാരികളില്‍ നിന്നുണ്ടാവേണ്ടതെന്നും കോടതി വ്യക്തമാക്കി. പോലിസ് ഓഫിസര്‍മാര്‍ മാന്യതയുടെ പരിധി ലംഘിക്കരുത്. സ്വര്‍ണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് മഹാരാഷ്ട്ര സ്വദേശിയായ അനില്‍. ജോലി ചെയ്തുകൊണ്ടിരിക്കെ വ്യാപാര സ്ഥാപനത്തില്‍ എത്തിയ എസ്‌ഐ മോശമായി പെരുമാറിയെന്നും ഇത് ചോദ്യംചെയ്ത തന്നെ അപമാനിച്ചുവെന്നും ആരോപിച്ചാണ് അനില്‍ ഹൈക്കോടതിയെ സമീപിച്ചത്. ലോക്ഡൗണ്‍ സമയത്ത് കട അടയ്ക്കുന്ന സമയത്തെച്ചൊല്ലിയാണ് പ്രശനമുണ്ടായത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനു പല തവണ താക്കീത് ചെയ്‌തെന്ന് പോലിസ് വ്യക്തമാക്കി. അതൊക്കെ ശരിയാണെങ്കില്‍ പോലും

മാന്യമല്ലാത്ത രീതിയില്‍ ജനങ്ങളെ സംബോധന ചെയ്യുന്നതും അവരോടു മോശമായി പെരുമാറുന്നതും പരിഷ്‌കൃതമായ പോലീസ് സേനയ്ക്ക് അപമാനമാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. 21ാം നൂറ്റാണ്ടില്‍, മുന്നോട്ടു കുതിക്കുന്ന സ്വതന്ത്ര രാഷ്ട്രത്തില്‍ ഇതിനൊന്നും സ്ഥാനമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it