Kerala

അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവും വടിവാളും; പോലിസ് പിടികൂടിയത് സാഹസികമായി

കാറില്‍നിന്ന് കഞ്ചാവ്, വടിവാള്‍, 5 സ്വര്‍ണവള, 30,000 രൂപ ഇവ കണ്ടെടുത്തു.

അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവും വടിവാളും; പോലിസ് പിടികൂടിയത് സാഹസികമായി
X

തൃശൂർ: ചേര്‍പ്പ് വെങ്ങിണിശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കാര്‍ ഉപേക്ഷിച്ചു പോയത് കോട്ടയത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം. അഞ്ചംഗ സംഘത്തെ പോലിസ് സാഹസികമായി പിടികൂടി. അപകടസ്ഥലത്തു നിന്നു കാര്‍ യാത്രക്കാരെ രക്ഷിച്ചു കൊണ്ടുപോയ വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ചൊവ്വൂര്‍ ഭാഗത്തു പോലിസ് കണ്ടെത്തുകയായിരുന്നു.

സ്റ്റേഷനില്‍ വിവരമറിയിച്ചതിന് പിന്നാലെ പോലിസ് വാഹനം എതിര്‍ദിശയിലെത്തി. റോഡ് വണ്‍വേ ആക്കിയിരിക്കുന്നതിനാല്‍ സംഘത്തിന് ഈ പോലിസ് വാഹനത്തെ മറികടന്നുപോകാന്‍ കഴിഞ്ഞില്ല. കാര്‍ പോലിസ് ജീപ്പില്‍ ഇടിപ്പിച്ചു രക്ഷപെടാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേര്‍ക്കു പരുക്കേറ്റു. ഓടി രക്ഷപെട്ട 2 പേരെയും തിരുവുള്ളക്കാവില്‍ നിന്നു പോലിസ് പിടികൂടി.

ഇവരുടെ കാറില്‍നിന്ന് കഞ്ചാവ്, വടിവാള്‍, 5 സ്വര്‍ണവള, 30,000 രൂപ ഇവ കണ്ടെടുത്തു. കോട്ടയത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്നാണു പ്രാഥമിക വിവരം. ഇവരെ ചോദ്യം ചെയ്തു വരുന്നു.

Next Story

RELATED STORIES

Share it