Kerala

പോലിസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച പ്രതി പോലിസ് പിടിയില്‍

നേര്യമംഗലം തലക്കോട് മറ്റത്തില്‍ വീട്ടില്‍ ബിനു (കുട്ടായി 44) എന്നയാളെയാണ് ഊന്നുകല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണെന്നും പോലിസ് പറഞ്ഞു

പോലിസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച പ്രതി പോലിസ് പിടിയില്‍
X

കൊച്ചി: ഊന്നുകല്‍ പോലീസ് സ്‌റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍. നേര്യമംഗലം തലക്കോട് മറ്റത്തില്‍ വീട്ടില്‍ ബിനു (കുട്ടായി 44) എന്നയാളെയാണ് ഊന്നുകല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണെന്നും പോലിസ് പറഞ്ഞു.

രാത്രി പോലിസ് സ്‌റ്റേഷനില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഇയാള്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സ്‌റ്റേഷന്‍ റെറ്ററെയും ഇയാള്‍ ആക്രമിച്ചു. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. ഊന്നുകല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി റിഷികേശന്‍ നായര്‍, എഎസ്‌ഐ അഷറഫ്, സിപിഒ മാരായ ജിജോ മാത്യു, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it