കവി ജോസ് വെമ്മേലി അന്തരിച്ചു
മൃതദേഹത്തിന്ന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടന്നാണ് പോലിസ് പറയുന്നത്
BY RSN10 Feb 2019 10:56 AM GMT

X
RSN10 Feb 2019 10:56 AM GMT
തിരുവല്ല: കവിയും കോളജ് അധ്യാപകനുമായിരുന്ന ജോസ് വെമ്മേലി അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് മരണപ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. തിരുവല്ല കാവുംഭാഗത്തുള്ള വീട്ടില്‍ ഏറെനാളായി തനിച്ച് കഴിയുകയായിരുന്നു. മൃതദേഹത്തിന്ന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടന്നാണ് പോലിസ് പറയുന്നത്. എറണാകുളം മഹാരാജാസ് കോളജിലും തൃപ്പൂണിത്തറ ആര്‍ എല്‍വി കോളജിലും അധ്യാപകനായി ഏറെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏകവചനം, ബഹുവചനം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ അയ്യപ്പന്‍, കെ ജി ശങ്കരപ്പിള്ള എന്നിവരുടെ കവിതകള്‍ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച തിരുവല്ലയിലെ 'പരിച' എന്ന പ്രസിദ്ധീകരണശാല നടത്തിയിരുന്നതു ജോസ് വെമ്മേലിയാണ്.
Next Story
RELATED STORIES
രാമനവമി സംഘര്ഷം; പോലിസ് വെടിവയ്പില് പരിക്കേറ്റയാള് കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള് കലോല്സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT